ദിനംപ്രതി ആയിരക്കണക്കിന് വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. ഇതിൽ തന്നെ ചില വീഡിയോകൾ മാത്രമാണ് വൈറലാകാറുള്ളത്.  തിൽ കല്യാണത്തിന്റെയും വധൂവരന്മാരുടെയും വീഡിയോകളോട് പ്രത്യേക താത്പര്യമുണ്ട് ആളുകൾക്ക്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ചിരിപ്പിക്കുന്ന  നവദമ്പതികളുടെ കല്യാണത്തിന് ശേഷമുള്ള വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവദമ്പതികൾ തങ്ങളുടെ ആദ്യരാത്രിയുടെ വീഡിയോയാണ് പങ്ക് വെച്ചത്. വീഡിയോയിൽ വധുവും വരനും വളരെ സന്തോഷമായിട്ടാണ് ഇരിക്കുന്നത്.  കൂടാതെ ഇരുവരുടെയും റൊമാന്റിക് നിമിഷങ്ങളും വീഡിയോയിൽ ഉണ്ട്.  ഇപ്പോൾ ഈ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങൾ വൈറലായി മാറിയത്. അരുഷി രാഹുൽ ഒഫീഷ്യൽ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്ക്‌ വെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം അനവധി ആളുകൾ കണ്ട് കഴിഞ്ഞു. 18,822 ലൈക്കും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.


ALSO READ: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും



വീഡിയോയിൽ കല്യാണം കഴിഞ്ഞ രാത്രിയിൽ വധുവിന്റെ തലകെട്ടി വെച്ചിരിക്കുന്ന  പിന്നുകൾ ഊരുന്ന വരന്റെ വീഡിയോയാണ് ഇത്. കൂടാതെ വരൻ വധുവിന് ഉമ്മ കൊടുക്കുന്നതും ആഭരണങ്ങൾ അഴിക്കാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. കല്യാണത്തിന്റെ ക്ഷീണമൊന്നും  ഇരുവരുടെയും മുഖത്തില്ല. ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി ചിലവഴിച്ചത് ഇങ്ങനെയാണ്. ഞങ്ങളുടെ സ്വപ്‌നം സത്യമായി എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.