ഇന്ന് ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ആവശ്യങ്ങൾ അതിന് അനുസരിച്ച് മാറികൊണ്ടിരിക്കുകയാണ്. മുൻ കാലങ്ങളിൽ മൂന്ന് നേരം ഭക്ഷണം കഴിച്ച് കൂടുക എന്ന മനുഷ്യന്റെ ചിന്തകളും ആവശ്യങ്ങളും ഇന്നത്തെ കാലഘട്ടത്തിന് അനുസരിച്ച് മാറിയിരിക്കുകയാണ്. അതിപ്പോൾ ഒരു പങ്കാളിയെ തിരഞ്ഞെടുക്കാനും തന്റെ ഇഷ്ടങ്ങളും ആവശ്യങ്ങളും ഇന്നത്തെ തലമുറ മുന്നോട്ട് വെക്കുന്നത്. ഒരു തരത്തിൽ നോക്കുമ്പോൾ ഒരോ തലത്തിൽ ഇഷ്ടമുള്ളവർക്ക് പ്രശ്നങ്ങളോ സഹനങ്ങളോ ഒന്നിമില്ലാതെ ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ചില ആവശ്യങ്ങളും തിരഞ്ഞെടുപ്പ് രീതി കണ്ടാൽ ഇത് അൽപം കൂടി പോയോ എന്ന തന്നെ പോയേക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ ഒരു കല്യാണ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായിരിക്കുന്നത്. പൊതുവെ ഒരു അറേജ് കല്യാണത്തിൽ തങ്ങൾക്ക് ചേർന്ന ഒരു ഉത്തമം ബന്ധം കണ്ടെത്താനാണ് യുവാക്കൾ ശ്രമിക്കുന്നത്. എന്നാൽ കല്യണത്തിലൂടെ ഒരു സോഷ്യൽ മീഡിയ പങ്കാളിയെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു അതിമോഹമായി തോന്നി പോകില്ലേ? അതെ അങ്ങനെ ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


ALSO READ : Viral News : 'അച്ഛനെ വിൽപനയ്ക്ക്, വില രണ്ട് ലക്ഷം രൂപ'; വീടിന് മുന്നിൽ പോസ്റ്റർ പതിച്ച് എട്ട് വയസുകാരൻ



റീൽസ് ചെയ്യാൻ ഒരു പങ്കാളിയെയും ഒപ്പം ഒരു വരനെയും തേടുന്നുയെന്നാണ് റിയ എന്ന ഒരു യുവതി പത്രത്തിൽ മാട്രിമോണിയൽ പരസ്യം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വരനെ തേടുന്ന എന്ന തലക്കെട്ടോടെയാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്.  തന്റെ റീൽസ് പങ്കാളിയാകാൻ റിയ ചില നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ നാണമുണ്ടാകരുത്, തന്നോടൊപ്പം റിലേഷൻഷിപ്പ് റീൽസ് വീഡിയോ നിർമിക്കാൻ താൽപര്യമുണ്ടാകണം. പുതിയ ട്രെൻഡ് ഗാനങ്ങൾക്ക് പുതിയ കണ്ടെന്റുകൾ കൊണ്ടുവരാൻ അറിഞ്ഞിരിക്കണം. ഒപ്പം വരൻ കൂട്ടുകുടുംബത്തിൽ നിന്നുള്ളവരാകാൻ പാടില്ല.


തന്നെ സമീപിക്കുന്നതിന് മുമ്പ് ആമസോൺ മിനി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'ഹാഫ് ലവ് ഹാഫ് അറേൻജിഡ്' എന്ന പരമ്പര കണ്ടിരിക്കണം. അതിലൂടെ താനിക്കിഷ്ടമില്ലാത്തത് ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇവയ്ക്ക് പുറമെ തന്റെ റീൽസും വ്ളോഗും എഡിറ്റ് ചെയ്യുന്നതിനായ വരൻ പ്രീമിയർ പ്രോ എന്ന എഡിറ്റിങ് സോഫ്റ്റ്വറും അറിഞ്ഞിരിക്കണം. തുടങ്ങിയവയാണ് യുവതി തന്റെ വരനെ (റീൽസ് പങ്കാളി) തേടികൊണ്ട് പരസ്യം നൽകിയിരിക്കുന്നത്.


പരസ്യം നൽകിയ യുവതിക്ക് സത്യത്തിൽ വേണ്ടത് തന്റെ വീഡിയോ  എഡിറ്റ് ചെയ്യാൻ അറിയാവുന്ന ഒരു ജീവനക്കാരനെയാണ് വേണ്ടതെന്നാണ് പലരും ഈ പരസ്യം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. പെൺകുട്ടിക്ക് വരനെ അല്ല ഒരു അസിസ്റ്റന്റെയാണ് വേണ്ടതെന്നാണ് പരസ്യത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. പരസ്യത്തിന്റെ തലക്കെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഒരു  ഫ്രീലാൻസ് എഡിറ്ററെ തേടുന്നു എന്നാക്കണമെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.