Viral News: സംസ്ഥാന ബസിൽ യാത്ര ചെയ്ത കോഴിക്ക് 30 രൂപയുടെ ടിക്കറ്റ്...!!
മനുഷ്യരായാലും ശരി മൃഗങ്ങളായാലും ശരി, സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യണോ? ടിക്കറ്റ് എടുക്കണം...!!
Viral News: മനുഷ്യരായാലും ശരി മൃഗങ്ങളായാലും ശരി, സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യണോ? ടിക്കറ്റ് എടുക്കണം...!!
രസകരമായ ഈ സംഭവം പുറത്തുവന്നിരിയ്ക്കുന്നത് തെലങ്കാനയില്‍നിന്നാണ്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (Telangana State Road Transport Corporation - TSRTC) ബസിൽ യാത്ര ചെയ്തതിനാണ് കോഴിക്ക് 30 രൂപ ടിക്കറ്റ് ചാര്‍ജ് നല്‍കേണ്ടിവന്നത് ...!!
വിചിത്രമായ ഈ സംഭവത്തില്‍ തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ഒരു യാത്രക്കാരൻ ബസില്‍ കോഴിയുമായി കയറിയത് ശ്രദ്ധയില്‍പ്പെട്ട ബസ് കണ്ടക്ടർ ടിക്കറ്റ് നല്‍കുകയായിരുന്നു.
Also Read: Viral Video: അതിവേഗത്തിൽ ഓടുന്ന കാളക്കൂട്ടത്തെ ആക്രമിക്കുന്ന സിംഹം...!! വീഡിയോ വൈറല്‍
പെദ്ദപ്പള്ളിയിൽ നിന്ന് കരിംനഗറിലേക്കുള്ള യാത്രയുടെ പാതിവഴി എത്തിയപ്പോഴാണ് ഒരു യാത്രക്കാരന്‍ പൂവൻകോഴിയെ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചിരിക്കുന്നത് ബസ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കണ്ടക്ടര്‍ കോഴിയ്ക്കും യാത്രക്കൂലി ആവശ്യപ്പെടുകയായിരുന്നു. എല്ലാ ജീവജാലങ്ങൾക്കും ആർടിസി ബസുകളിൽ ചാർജ് ഈടാക്കുമെന്ന് പറഞ്ഞ് 30 രൂപ നൽകണമെന്ന് കണ്ടക്ടര്‍ യാത്രക്കാരൻ മുഹമ്മദലിയോട് ആവശ്യപ്പെട്ടു. എന്നാല്‍, അലി ആദ്യം എതിർത്തെങ്കിലും കോഴിയുടെ യാത്രക്കൂലി നല്‍കണമെന്ന് കണ്ടക്ടർ നിർബന്ധിച്ചതോടെ ഒടുക്കം വഴങ്ങി.
Also Read: Viral News: PhonePe വഴി പണം സ്വീകരിക്കുന്ന ആധുനിക ഇന്ത്യയിലെ ഡിജിറ്റൽ യാചകന്‍ ...!!
അതേസമയം, കണ്ടക്ടറും യാത്രക്കാരനും തമ്മിലുള്ള തർക്കത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് TSRTC അധികൃതർ സംഭവം ശ്രദ്ധിച്ചത്.
വീഡിയോ ഇവിടെ കാണുക:
TSRTC നിയമപ്രകാരം ബസുകളിൽ മൃഗങ്ങളെ കയറ്റാൻ അനുവാദമില്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരനോട് കോഴിയുമായി ഇറങ്ങാൻ കണ്ടക്ടർ ആവശ്യപ്പെടേണ്ടതായിരുന്നുവെന്ന് TSRTC ഗോദാവരിക്കാനി ഡിപ്പോ മാനേജർ വി.വെങ്കിടേശം പറഞ്ഞു. യാത്രക്കാരൻ പൂവൻകോഴിയെ തുണിക്കടിയിൽ ഒളിപ്പിച്ചതിനാൽ കണ്ടക്ടർ ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്യൂട്ടിയില്‍ കാണിച്ച അശ്രദ്ധയ്ക്കും പൂവൻകോഴിയെ കയറ്റിയതിന് യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചട്ടങ്ങൾ ലംഘിച്ചതിനും കണ്ടക്ടറോട് വിശദീകരണം തേടിയിരിയ്ക്കുകയാണ് അധികൃതര്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...