Buffalo Online Fraudulent : ഇന്ന് പല മേഖലയിലും ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുകയാണ്. ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനെ കുറിച്ചുള്ള നിരവധി വാർത്തകളാണ് ഇന്ന് പുറത്ത് വരുന്നത്. ഇങ്ങനെ തട്ടിപ്പൽ അകപ്പെടുന്നവരിൽ ഭൂരിഭാഗം പേരും സാധാരണക്കാരണ്. ഓൺലൈനിൽ കണ്ടതിനെ വിശ്വസിച്ച് പണം നഷ്ടപ്പെട്ടവരും അപകടങ്ങളിൽ പെടുന്നവരും നിരവധി പേരാണ്. എന്നാൽ ചില തട്ടിപ്പ് വാർത്തകൾ കേൾക്കുമ്പോൾ അതിശയിച്ച് പോകും. അത്തരത്തിൽ അതിശയിച്ച് പോയ ഒരു തട്ടിപ്പ് സംഭവമാണ് ഇപ്പോൾ വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർ പ്രദേശ് സ്വദേശിയായ ഒരു ക്ഷീര കർഷകൻ എരുമയെ ഓൺലൈനിലൂടെ ഓർഡർ ചെയ്തു. പിന്നീട് ആ വ്യക്തി സംഭവിച്ചതാണ് വാർത്ത. യുപിയിലെ റായ്ബറേലി സ്വദേശിയായ സുനിൽ കുമാറാണ് യുട്യുബ് വീഡിയോ കണ്ട് എരുമയെ ഓർഡർ ചെയ്തത്. ഓർഡർ ചെയ്യുന്നതിനായി അഡ്വാൻസായി സുനിൽ കുമാർ 10,000 രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് സംഭവിച്ചതോ...


യുട്യൂബ് വീഡിയോയിൽ നിന്നും ലഭിച്ച നമ്പർ പ്രകാരം സുനിൽ കുമാർ രാജസ്ഥാനിലെ ജയ്പൂരിൽ പ്രവർത്തിക്കുന്ന കിസാൻ ഭയ്യ ഡയറി ഫാമിനെ ബന്ധപ്പെടുകയായിരുന്നു. ഫാമിന്റെ ഉടമ തന്റെ പേര് ശുഭം എന്ന പറഞ്ഞുകൊണ്ടാണ് ക്ഷീരകർഷകനെ ഫോണിലൂടെ പരിചയപ്പെടുത്തുന്നത്. യുട്യുബ് വീഡിയോ കണ്ട എരുമ മികച്ച ഇനത്തിൽ പെട്ടതാണെന്നും ദിവസും 18 ലിറ്റർ പാൽ എരുമ നൽകുമെന്നും ഫാമിന്റെ ഉടമ സുനിൽ കുമാറിന് ഉറപ്പ് നൽകി.


ALSO READ : Viral News : ഭർതൃമാതാവ് തന്റെ മേക്കപ്പ് കിറ്റ് ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുവതി


കൂടാതെ കൂടതൽ വിശ്വസനീയമാക്കുന്നതിനായി എരുമയുടെ മറ്റ് വീഡിയോകളും ശുഭം യുപി സ്വദേശിക്ക് അയച്ച് നൽകി. എന്നിട്ട് 55,000 രൂപയാണ് എരുമയുടെ വില. ബുക്ക് ചെയ്യുന്നതിനാൽ 10,000 രൂപ അഡ്വാൻസ് നൽകണമെന്ന് ഫാമിന്റെ ഉടമ പറഞ്ഞു. യാതൊരു സംശയം തോന്നാതിരുന്ന ക്ഷീരകർഷകൻ എരുമയെ നൽകാമെന്ന് പറഞ്ഞു ആളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ച് നൽകുകയും ചെയ്തു.


എന്നാൽ എരുമ വീട്ടിൽ എത്താത്തതിനെ തുടർന്ന് സുനിൽ കുമാർ ഫാം ഉടമയെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. പക്ഷെ മറ്റ് ആവശ്യങ്ങൾ പറഞ്ഞ് ഫാം ഉടമ യുപി സ്വദേശിയോട് 25,000 രൂപയും കൂടി അയച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ചതി മനസ്സിലാക്കി യുപി സ്വദേശി പോലീസിനെ സമീപിക്കുകയായിരുന്നു. ഇപ്പോൾ തന്റെ ഫോൺ നമ്പർ ഫാം ഉടമയാണെന്ന് പറഞ്ഞ് വിളിച്ചയാൾ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും സുനിൽ കുമാർ പറഞ്ഞു. ക്ഷീര കർഷകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.