കണക്കുകൾ പ്രകാരം രാജ്യത്തെ വിവാഹമോചന കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവെ വിവാഹമോചനത്തിനായി കോടതി സമീപിക്കുന്നത് ഗാർഹിക പീഡനം, അവിഹിതം, സ്വവർഗരതി, പിന്നെ മാതാപിതാക്കളുടെ അമിതമായ ഇടപെടൽ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ്. പല കേസുകൾ അതീവഗൗരവതരമാണെങ്കിൽ മറ്റ് ചില കേസുകൾ നമ്മളെ ഒരു നിമിഷമെങ്കിലും ചിരിപ്പിക്കും. അത്തരത്തിൽ ഒരു വിവാഹമോചന കേസാണ് ഇപ്പോൾ വാർത്തയിൽ ഇടപിടിച്ചിരിക്കുന്നത്. ഭർതൃമാതാവ് തന്റെ മേക്കപ്പ് ഉപയോഗിച്ചതിന് ഒരു യുവതി വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുന്നുയെന്നാണ് വാർത്ത.
ഉത്തർ പ്രദേശിലെ ആഗ്ര സ്വദേശിനിയാണ് ഭർതൃമാതാവ് മേക്കപ്പ് കിറ്റ് ഉപയോഗിച്ചു എന്നു പറഞ്ഞുകൊണ്ട് വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ മേക്കപ്പ് സ്ഥിരമായി ഉപയോഗിക്കുന്നതിനെ ഭർതൃമാതാവിനെ യുവതി ആദ്യം വിലക്കിയിരുന്നു. ഇത് പിന്നീട് യുവതിയും ഭർത്താവും തമ്മിൽ വാക്കേറ്റത്തിൽ എത്തി ചേർന്നു. തുടർന്ന് യുവതിയെയും അവരുടെ സഹോദരിയും ഭർത്താവ് വീട്ടിൽ നിന്നും ഇറക്കി വിട്ടു.
എട്ട് മാസങ്ങൾക്ക് മുമ്പ് യുവതിയും സഹോദരിയും ഒരോ വീട്ടിലേക്ക് രണ്ട് സഹോദരന്മാർക്ക് വിവാഹിതരായത്. വിവാഹം നടന്ന് ആദ്യ നാളുകളിൽ കുടുംബത്തിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഭർത്താവിന്റെ അമ്മ തന്റെ മേക്കപ്പ് ഉപയോഗിക്കുന്നത് യുവതി കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഭർതൃമാതാവ് സ്ഥിരമായി തന്റെ മേക്കപ്പ് തന്റെ ഉപയോഗിക്കുന്നുയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കൂടാതെ ഭർത്താവിന്റെ അമ്മ ആദ്യം തന്നെ തന്റെ മേക്കപ്പ് ഉപയോഗിക്കുമ്പോൾ തനിക്ക് അധികം മേക്കപ്പ് ഇടാൻ സാധിക്കുന്നില്ലയെന്നും യുവതി പറയുന്നു.
ALSO READ : തെറിവിളിയിൽ എ സർട്ടിഫിക്കറ്റ്; തത്തകളെ അന്ന് കൂടുമാറ്റി, ഇനി വീണ്ടും കൂട്ടത്തിലേക്ക്
വീട്ടിൽ നിന്നും ഭർത്താവ് ഇറക്കി വിട്ടതോടെ യുവതി ഉത്തർ പ്രദേശ് സർക്കാരിന്റെ കീഴിലുള്ള കൗൺസിലിങ് സെന്ററിനെ (ഫാമിലി കൗൺസിലിങ് സെന്റർ) സമീപിച്ചു. അമ്മായിമ്മ വീട്ടിൽ വെറുതെ നിൽക്കമ്പോൾ പോലും തന്റെ മേക്കപ്പ് തന്നോട് ചോദിക്കാതെ ഇടാറുണ്ട്. ഇത് ചോദ്യം ചെയ്തതാണ് ഭർത്താവുമായി തന്റെ പ്രശ്നത്തിനുള്ള കാരണമെന്ന് യുവതി കൗൺസിലിങ്ങിനിടെ പറഞ്ഞു.
ഈ വിലക്കിയ സംഭവം ഭർതൃമാതാവ് തന്റെ മകനെ അറിയിച്ചു. തുടർന്ന് ഭർത്താവ് തന്നെ ചോദ്യം ചെയ്യുകയും അതെ തുടർന്ന് തന്നെയും സഹോദരിയെയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ വീട്ടിൽ നിന്നും തങ്ങൾ രണ്ടുപേരെയും പുറത്താക്കിയെന്ന് യുവതി പറഞ്ഞു. നിലവിൽ കഴിഞ്ഞ രണ്ട് മാസമായ മാതൃവീട്ടിലാണ് യുവതികൾ തമാസിക്കുന്നത്.
സംഭവത്തിൽ യുവതിയെയും ഭർതൃമാതാവിനെയും പ്രത്യേകം വിളിച്ചു വരുത്തി കൗൺസിലിങ് നൽകിയെങ്കിലും വിവാഹമോചനത്തിൽ ഉറച്ച് നിൽക്കുകയാണ് യുവതി. ഈ പ്രശ്നം തൻ്റെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ അനധികൃത ഉപയോഗത്തിന് അപ്പുറത്തേക്ക് വ്യാപിക്കുന്നു എന്ന് ഉറപ്പിച്ചു പറഞ്ഞു. ഭർത്താവ് ഗാർഹിക പീഢനത്തിന് തന്നെ വിധേയാക്കിയെന്നും തന്നെക്കാളും അമ്മയ്ക്കാണ് ഭർത്താവ് പ്രാധാന്യം നൽകുന്നതെന്നും യുവതി കൗൺസിലറോട് പറഞ്ഞു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.