Viral News| കല്യാണം എന്നാൽ അതിങ്ങനെയും ഒരു സംഭവമാക്കാം, കാര്യമിതാണ്
എല്ലാവരും ഏറ്റവും മികച്ച രീതിയിൽ കാർഡ് തയ്യാറാക്കുമ്പോൾ ആധാർ കാർഡ് മാതൃകയിലാണ് ഇ കല്യാണത്തിൻറെ ക്ഷണക്കത്ത്.
ന്യൂഡൽഹി: ഒരോരുത്തർക്കും അവരുടെ ജീവിതത്തിൽ കല്യാണം എന്ന് വെച്ചാൽ ഏറ്റവും മനോഹരമായൊരു കാര്യമാണ്. ചിലർക്ക് അത് മറക്കാനാവാത്ത മൂഹൂർത്തമാക്കണം അതിനായി എന്തൊക്കെ വ്യത്യസ്തതകളാണ് കൊണ്ട് വരാൻ പറ്റു എന്നാണ് ഒരോരുത്തരും ആലോചിക്കുന്നത്.
അത്തരമൊരു കല്യാണമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. സംഭവം കല്യാണത്തിൻറെ ആശംസാകാർഡാണ്. സാധാരണ എല്ലാവരും ഏറ്റവും മികച്ച രീതിയിൽ കാർഡ് തയ്യാറാക്കുമ്പോൾ ആധാർ കാർഡ് മാതൃകയിലാണ് ഇ കല്യാണത്തിൻറെ ക്ഷണക്കത്ത്.
Also Read: ലത മങ്കേഷ്ക്കറിന് ആദരം, സാക്സോഫോണിൽ ‘ഏ മേരേ വതൻ കേ ലോഗോൻ’ വായിച്ച് ഐടിബിപി കോൺസ്റ്റബിൾ
ഛത്തീസ്ഗഡ് ജഷ്പൂർ നിവാസിയായ ലോഹിത് സിംഗ് അങ്കിരയാണ് ഇത്തരമൊരു വൈറൽ ക്ഷണക്കത്തിന് പിന്നിൽ. ഗ്രാമത്തിൽ ഒരു പൊതു സേവന കേന്ദ്രമാണ് രോഹിത്ത് നടത്തുന്നത്. ആളുകൾക്ക് ആധാർ കാർഡ് തയ്യാറാക്കലാണ് പ്രധാന ജോലി. ആധാറിനൊപ്പം ഇന്റർനെറ്റ്, പ്രിന്റിംഗ്, ഫോട്ടോകോപ്പി, വെഡ്ഡിംഗ് കാർഡ് പ്രിന്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും ലോഹിതിന്റെ കടയിലുണ്ട്.
അതസമയം കല്യാണത്തിനുള്ള കാർഡ് ശരിക്കും പ്രിന്റ് ചെയ്തിട്ടില്ല ചെറുക്കൻറെയും പെണ്ണിൻറെയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരു ഡിജിറ്റലായാണ് ക്ഷണക്കത്ത് അയച്ചത് എന്ന് മാത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...