പഞ്ചാബ്: പഞ്ചാബ്  മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയെ തോൽപ്പിച്ച്  സംസ്ഥാന രാഷ്ട്രീയത്തിൽ അട്ടിമറി വിജയം കരസ്ഥമാക്കിയ ആളാണ്  ആം ആദ്മി പാർട്ടി പ്രവർത്തകനായ ലാഭ് സിംഗ്. എന്നാൽ മകൻ  തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയിട്ടും  തന്‍റെ   തൂപ്പ് ജോലി  ഉപേക്ഷിക്കാൻ ലാഭ് സിംഗിന്‍റെ   അമ്മ തയ്യാറായിട്ടില്ല.കഴിഞ്ഞ 22 വർഷമായി ബർണാല ജില്ലയിലെ ഉഗോകെ ഗ്രാമത്തിലെ സ്കൂളിൽ  ജോലി ചെയ്യുകയാണ്  ലാഭ് സിംഗിന്‍റെ  അമ്മ്  ബൽദേവ് കൗ‌‌ർ.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ  ജോലി സ്ഥിരപ്പെടുത്താത്തതിലും കൗ‌റിന് വലിയ പരാതി ഉണ്ട്.ഓരോ തവണ ജോലി സ്ഥിരപ്പെടുത്താനുള്ള അപേക്ഷ കൊടുത്തിട്ടും  ആവർത്തിച്ച് തള്ളുകയാണ് എന്നാണ് കൗറിന്‍റെ പരാതി.സ്ക്കൂളിലെ തൂപ്പ് ജോലി ഉപേക്ഷിക്കാൻ കൗർ ഒരുക്കമല്ല.തന്‍റെ  ജീവിതമാർഗമാണ് ഈ ജോലി.ഈ കാര്യം മകനോടും പറഞ്ഞിട്ടുണ്ട്. ഈ തൊഴിലിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വീട്ടിലെ കാര്യങ്ങൾ നടത്താനുള്ള വരുമാനം തനിക്ക് ലഭിക്കുമെന്നാണ് ബൽദേവ് കൗ‌‌ർ പറയുന്നത്.


37,550  വോട്ടുകളുടെ  ഭൂരിപക്ഷത്തിലായിരുന്നു ലാഭ് സിംഗിന്‍റെ  വിജയം.മൊബൈൽ റിപ്പയറിംഗ് ഷോപ്പിലെ ജോലിക്കാരനാണ് ലാഭ് സിംഗ്.ലാഭ് സിംഗ് പഠിച്ച അതേ സ്ക്കുളിൽ തന്നെയാണ് അമ്മ തൂപ്പുകാരിയായി ജോലി ചെയ്യുന്നതും.മകൻ മുഖ്യമന്തിയെ തന്നെ തോൽപ്പിച്ച് വൻ വിജയം കരസ്ഥമാക്കിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അവർ പറയുന്നു.


നാടിനായി മകൻ ഒരുപാട് സേവനങ്ങൾ ചെയ്യണമെന്നാണ്   ബൽദേവ് കൗറിന്‍റെ  ആഗ്രഹം  ഉപജീവനത്തിനായി പണ്ട് മുതലേ കഠിനാധ്വാനം ചെയ്യുന്നവരാണ് തങ്ങൾ എന്നും അതിനാൽ തന്നെ മകൻ എം.എൽ.എ ആയത് കൊണ്ട് തങ്ങളുടെ പഴയ കാലങ്ങളെ മറക്കാനാവില്ലെന്നും ഈ അമ്മ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA