Karnataka: വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയുടെ വയറ്റില്‍നിന്നും പുറത്തെടുത്തത് 187 നാണയങ്ങൾ.   കർണാടകയിലെ ബാഗൽകോട്ടിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് ശക്തമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുന്നതായി പരാതിപ്പെട്ട് 58 കാരനായ  ദയമ്പ ഹരിജൻ ആശുപതിയില്‍ എത്തിയത്. മരുന്നുകള്‍ നല്‍കി എങ്കിലും ഫലം കാണാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നിര്‍ദ്ദേശിച്ചു.  എൻഡോസ്കോപ്പി നടത്തിയപ്പോഴാണ് അത്ഭുതകരമായ ഈ വിവരം പുറത്തു വന്നത്.  അതായത്, രോഗിയുടെ വയറ്റില്‍ നാണയങ്ങളുടെ കൂമ്പാരം കണ്ട്  ഡോക്ടര്‍മാര്‍പോലും ഞെട്ടി.  


Also Read:  Viral Video: വിവാഹ ചടങ്ങിൽ ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവിന് ഹൃദയാഘാതം..!!


ഉടന്‍തന്നെ രോഗിയെ സര്‍ജറിക്ക് വിധേയനാക്കി. രോഗിയുടെ വയറ്റില്‍ നിന്നും  187 നാണയങ്ങളാണ് പുറത്തെടുത്തത്. ഒന്ന്, രണ്ട്, അഞ്ച് രൂപയുടെ നിരവധി നാണയങ്ങളാണ് ഇയാളുടെ വയറ്റില്‍നിന്നും പുറത്തെടുത്തത്. 462 രൂപയുടെ നാണയങ്ങളാണ് ഇയാളുടെ വയറ്റില്‍ നിന്നും ലഭിച്ചത്. ശ്രീ കുമാരേശ്വർ ഹോസ്പിറ്റല്‍ ആന്‍ഡ്‌ റിസർച്ച് സെന്‍ററിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. 


Also Read:  Rare Love Story: ചായ വില്‍പ്പനക്കാരിയും 4 കാമുകന്മാരും ചേര്‍ന്ന് അഞ്ചാമത്തെ കാമുകനെ കൊലപ്പെടുത്തി..!!


സംഭവത്തില്‍ ആശ്ചര്യപ്പെട്ട ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ നാണയങ്ങൾ വിഴുങ്ങാനുള്ള കാരണം തിരക്കി. വിചിത്രമായ കാരണമാണ് മറുപടിയായി ലഭിച്ചത്.  യാചകനായിരുന്നുവെന്നും നാണയങ്ങൾ കിട്ടുമ്പോഴെല്ലാം അവ വിഴുങ്ങി വെള്ളം കുടിക്കാറുണ്ടായിരുന്നുവെന്നും അയാള്‍ പറഞ്ഞു. അതിലുപരി ഇങ്ങനെ ചെയ്യുന്നത്  ആസ്വദിച്ചിരുന്നുവെന്നും നാണയങ്ങൾ വയറ്റിൽ ചെന്ന് ഭക്ഷണം പോലെ ദഹിക്കുമെന്നും ദയമ്പ പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി അയാൾ നാണയങ്ങൾ വിഴുങ്ങുകയായിരുന്നു.


സംഭവത്തില്‍ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കി. ഈ വ്യക്തിക്ക് സ്കീസോഫ്രീനിയ എന്ന രോഗമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കടുത്ത വയറുവേദനയും ഛർദ്ദിയുമായിരുന്നു ഇയാളുടെ രോഗ ലക്ഷണം. ഡോക്‌ടർമാർ രോഗിയെ പരിശോധിക്കുകയും രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എക്‌സ്‌റേയും എൻഡോസ്‌കോപ്പിയും നടത്തുകയും ചെയ്തു. രോഗിയുടെ വയറ്റിലെ സ്‌കാനിംഗില്‍ വയറ്റിൽ നാണയങ്ങൾ ഉള്ളതായി കണ്ടെത്തി.  ഇതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്, ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.   


ദയമ്പയുടെ വയറ്റിൽ കിടന്ന നാണയങ്ങൾ നീക്കം ചെയ്യാൻ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു. രോഗി ആകെ 187 നാണയങ്ങൾ വിഴുങ്ങി. അഞ്ച് രൂപയുടെ 56 നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയങ്ങളുമാണ് ഇയാളുടെ വയറ്റില്‍നിന്നും ഉണ്ടായിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.