Viral Video: ഹൃദയാരോഗ്യം ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം, പ്രായഭേദമെന്യേ തികച്ചും ആകസ്മികമായി ഹൃദ്രോഗം പിടികൂടുന്ന സാഹചര്യം ഇന്ന് സാധാരണമാണ്.
ഹൃദ്രോഗ സാധ്യതയ്ക്ക് പ്രായം ഒരു പ്രശ്നമല്ല എന്നാണ് അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ പറയുന്നത്. അതായത് പ്രായഭേദമെന്യേ ഹൃദ്രോഗം ആരെയും പിടികൂടാം. നമ്മുടെ മാറ്റം വന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തിരക്കേറിയ നമ്മുടെ ദിനചര്യ, ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമ കുറവ് തുടങ്ങിയവ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ്.
ഇന്ന് ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാര്‍ ആണെന്നതാണ് വസ്തുത. മിനിറ്റുകള്‍ക്കകം ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്.
അതായത്, വിവാഹഘോഷത്തിനിടെ ഡാന്‍സ് ചെയ്യുകയായിരുന്ന യുവാവ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ചുറ്റും ഡാന്‍സ് ചെയ്തിരുന്നവര്‍ക്ക് കാര്യം പിടികിട്ടും മുന്‍പേ മരണം സംഭവിച്ചിരുന്നു.
ഉത്തരേന്ത്യയില്‍ നമുക്കറിയാം, വിവാഹം ഏറെ ദിവസങ്ങള്‍ നീളുന്ന ആഘോഷമാണ്. ഓരോ ദിവസവും ഓരോ ചടങ്ങുകള്‍. എല്ലാ ചടങ്ങിലും ഡാന്‍സ് ഒഴിവാക്കാനാകാത്ത ഒന്നാണ് എന്ന് നമുക്കറിയാം.
അത്തരത്തില്‍ വിവാഹഘോഷത്തിനിടെ നൃത്തം ചെയ്യുകയായിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു.
വാരണാസിയിലാണ് സംഭവം. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു 40കാരനായ മനോജ് വിശ്വകർമ. ഏറെ സന്തോഷത്തോടെ ഡാന്‍സ് ചെയ്യുകയായിരുന്ന അദ്ദേഹം കൂട്ടുകാരെയും ബന്ധുക്കളേയും സ്റ്റേജിലേയ്ക്ക് വിളിച്ചുവരുത്തുന്നതും ഒപ്പം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, ഡാന്‍സ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും മിനിട്ടുകള്‍ക്കകം മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യാസഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം വാരാണസിയില്‍ എത്തിയത്. വിവാഹം നടക്കുന്ന കുടുംബത്തിലെ മരുമകനായ ഇദ്ദേഹത്തിന്‍റെ മരണത്തോടെ വാരണാസിയിലെ വിവാഹ ചടങ്ങ് ദു:ഖത്തിലായി. നിർഭാഗ്യകരമായ ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവ് മറ്റുള്ളവര്‍ക്കൊപ്പം ആഹ്ലാദത്തോടെ ഡാന്‍സ് ചെയ്യുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം നിലത്ത് കുഴഞ്ഞു വീഴുന്നത് കണ്ട് ചുറ്റുമുള്ളവര്‍ ഞെട്ടി.
വീഡിയോ കാണാം....
राजस्थान के पाली में साली की शादी में स्टेज पर डांस करते-करते जीजा की मौत हो गई। जिस घर में शादी की खुशियां मनाई जा रही थीं, वहां मातम पसर गया। मामला महात्मा गांधी कॉलोनी का शुक्रवार रात का है। मृतक 42 साल के अब्दुल सलीम पठान सरकारी स्कूल में PTI (फिजिकल ट्रेनिंग इंस्ट्रक्टर) थे। pic.twitter.com/cDPwzutVM5
നമ്മുടെ കാഴ്ചപ്പാടില്‍ നമുക്ക് പ്രത്യേകിച്ചൊരു ആരോഗ്യപ്രശ്നം ഉണ്ടാവില്ല എങ്കിലും ഹൃദയത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ പ്രായഭേദമെന്യേ ശ്രദ്ധ വേണം എന്ന മുന്നറിയിപ്പാണ് ഈ വീഡിയോ നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...