Viral News: കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ 55  കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിയ്ക്കും ഞെട്ടി.  പരിശോധനയില്‍ വേദനയ്ക്ക് കാരണമായി കണ്ടെത്തിയ വസ്തുവാണ്  ഇവരെ ശരിയ്ക്കും അമ്പരപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിശോധനയില്‍ വേദനയ്ക്ക് കാരണമായി കണ്ടെത്തിയത് വന്‍കുടലില്‍ കുടുങ്ങി കിടക്കുന്ന ഒരു ഗ്ലാസ് ആയിരുന്നു. 


ബിഹാറിലെ മുസഫര്‍നഗറിലെ മധിപ്പൂരിലാണ് സംഭവം.  കടുത്ത വയറു വേദന സഹിക്കാനാവാതെയാണ്  രോഗി ആശുപത്രിയില്‍ എത്തിയത്.  മരുന്നുകള്‍ നല്‍കിയിട്ടും വേദന കുറയാത്ത സന്ദര്‍ഭത്തിലാണ്  എക്സ്റേ നിര്‍ദ്ദേശിക്കുന്നത്.  എക്സ്റേയില്‍ കണ്ട കാഴ്ച ഡോക്ടര്‍മാരെ അമ്പരപ്പിച്ചു.  വയറ്റില്‍ കുടുങ്ങിക്കിടന്നത്  ചായ കുടിയ്ക്കാന്‍ ഉപയോഗിക്കുന്ന  ഒരു ഗ്ലാസ്‌ ആയിരുന്നു. 


Also Read: Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍


ഉടന്‍തന്നെ  ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായും ഗ്ലാസ്‌ പുറത്തെടുക്കുകയും ചെയ്തു.  . ശസ്ത്രക്രിയയില്‍ ഇയാളുടെ വന്‍കുടലില്‍ നിന്നാണ് ഡോക്ടര്‍മാര്‍  ഗ്ലാസ്  പുറത്തെടുത്തത്.  


Also Read: Viral Video: ആകാശത്തൊരു പ്രണയം!! വായുവില്‍ കാലുകള്‍ കോര്‍ത്തിണക്കി ഉല്ലസിക്കുന്ന കഴുകന്മാര്‍, വീഡിയോ വൈറല്‍


എന്നാല്‍,  ഈ ഗ്ലാസ് എങ്ങിനെ ഇയാളുടെ വയറ്റില്‍ എത്തി എന്ന ചോദ്യമാണ് ഡോക്ടര്‍മാരെ അമ്പരപ്പിക്കുന്നത്.  ഗ്ലാസ്  വിഴുങ്ങാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാരുടെ വാദം. അന്നനാളം വളരെ ചെറുതാണ് എന്നും അതുവഴി ഗ്ലാസ്‌ അകത്തേയ്ക്ക് കടക്കില്ല എന്നും  ഡോക്ടര്‍മാര്‍ പറയുന്നു. ഗ്ലാസ് ഇയാളുടെ വയറ്റില്‍  കടന്നത്‌ എങ്ങിനെയെന്ന സംഗതി ഉപ്പോഴും നിഗൂഡമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍,  ചായ കുടിച്ചപ്പോള്‍ വിഴുങ്ങിപ്പോയതാണ്  എന്നാണ്  രോഗി പറയുന്നത്. 


ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്‌ എന്ന്  ഡോക്ടര്‍മാര്‍ അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.