Viral Video: ആകാശത്തൊരു പ്രണയം!! വായുവില്‍ കാലുകള്‍ കോര്‍ത്തിണക്കി ഉല്ലസിക്കുന്ന കഴുകന്മാര്‍, വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിൽ  ആരെയും അത്ഭുതപ്പെടുത്തും വിധമുള്ള വീഡിയോകളാണ് അനുദിനം എത്തുന്നത്‌.  ചില വീഡിയോകള്‍ കാണുമ്പോള്‍ നാം ശരിയ്ക്കും നമ്മുടെ കണ്ണുകളെതന്നെ  വിശ്വസിക്കാന്‍  പാടുപെടും...  

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 10:54 PM IST
  • ഇത്തരമൊരു കാഴ്ച, ഒരു പ്രണയം നിങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടുണ്ടാകില്ല.
  • ആകാശത്ത് പ്രണയിക്കുന്ന രണ്ട് കഴുകന്മാര്‍ ആണ് ഈ വീഡിയോയിലെ താരങ്ങള്‍...
Viral Video: ആകാശത്തൊരു പ്രണയം!! വായുവില്‍  കാലുകള്‍ കോര്‍ത്തിണക്കി ഉല്ലസിക്കുന്ന  കഴുകന്മാര്‍, വീഡിയോ വൈറല്‍

Eagle Love Video: സോഷ്യൽ മീഡിയയിൽ  ആരെയും അത്ഭുതപ്പെടുത്തും വിധമുള്ള വീഡിയോകളാണ് അനുദിനം എത്തുന്നത്‌.  ചില വീഡിയോകള്‍ കാണുമ്പോള്‍ നാം ശരിയ്ക്കും നമ്മുടെ കണ്ണുകളെതന്നെ  വിശ്വസിക്കാന്‍  പാടുപെടും...  

സോഷ്യല്‍  മീഡിയയില്‍ അടുത്തിടെയായി  മൃഗങ്ങളുടെയും  പക്ഷികളുടെയും വീഡിയോകൾ കൂടുതല്‍ പ്രചരിയ്ക്കുന്നുണ്ട്.  ആരെയും അത്ഭുതപ്പെടുത്തുന്ന ഇത്തരം ധാരാളം വീഡിയോകൾ ദിവസവും ഇവിടെ അപ്‌ലോഡ് ചെയ്യപ്പെടുന്നു.  ചിലപ്പോള്‍ വളരെ അപൂർവമായി മാത്രം കാണാന്‍ സാധിക്കുന്ന ചില കാഴ്ചകള്‍ ഇത്തരം വീഡിയോകളിലൂടെ നമ്മുടെ മുന്‍പില്‍ എത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുന്നത്  അത്തരമൊരു വീഡിയോയാണ്.   ഇത്തരമൊരു കാഴ്ച, ഒരു പ്രണയം നിങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടുണ്ടാകില്ല.  ആകാശത്ത് പ്രണയിക്കുന്ന രണ്ട് കഴുകന്മാര്‍ ആണ് ഈ വീഡിയോയിലെ താരങ്ങള്‍... 

ഐപിഎസ് രൂപിൻ ശർമ്മ തന്‍റെ ട്വിറ്റർ അക്കൗണ്ടി ലൂടെയാണ്  ഈ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.  ആദ്ദേഹം ഈ വീഡിയോ ആകാശത്തെ പ്രണയം എന്നാണ് വിശേഷിപ്പിച്ചത്‌.  ഈ വീഡിയോ നിമിഷങ്ങള്‍ക്കകമാണ്  വൈറലായത്.  കൂടാതെ, ആയിരക്കണക്കിന് ആളുകള്‍ ഈ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തു.

Also Read: Viral Video: സാരിയുടുത്ത്, കയറില്‍ തൂങ്ങി കൊടുമുടി കയറി 62കാരി, വീഡിയോ വൈറല്‍

വീഡിയോയില്‍ ഒരു ജോഡി ആതീവ ഭംഗിയുള്ള കഴുകന്മാരെ കാണാം.  ഇവ നിലത്തുനിന്ന് അല്പം ഉയരെ പറക്കുന്നതായി കാണാം.  വീഡിയോയുടെ തുടക്കത്തിൽ, എല്ലാം സാധാരണമാണെന്ന് തോന്നും,  എന്നാല്‍, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍  അവ പരസ്പരം സ്നേഹിച്ചു തുടങ്ങുകയാണ്.  

ഇവ ഒരുമിച്ച് വായുവില്‍ ഉയരുന്നത് കാണാം, പിന്നീട് സംഭവിച്ചത് ഒരുപക്ഷേ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നാം...  ഇത്തിരി ഉയരത്തില്‍ എത്തിയശേഷം ഇവ പരസ്പരം  അടുത്ത് വന്ന് കാലുകള്‍ കോര്‍ത്തിണക്കുകയാണ്, നഖങ്ങൾ ഉപയോഗിച്ച് പരസ്പരം പിടിക്കുകയാണ്... പരസ്പരം കാലുകള്‍ കോര്‍ത്തിണക്കി വായുവില്‍  വട്ടംകറങ്ങുയാണ് ഇവ...!! 

വീഡിയോയ്‌ക്ക് നെറ്റിസൺമാരും വളരെ അതിശയകരമായ പ്രതികരണമാണ് നല്‍കുന്നത്.  
നിരവധി ഉപയോക്താക്കൾ ഇതിനെ അതിശയകരമെന്ന് വിശേഷിപ്പിച്ചപ്പോൾ, വീഡിയോ പ്രണയത്തിന് പകരം വഴക്കുമായി ബന്ധപ്പെട്ടതാണെന്ന് പലരും പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News