512 കിലോ ഉള്ളി വിറ്റു ലാഭം കിട്ടിയത് വെറും 2 രൂപ; മഹാരാഷ്ട്രയിൽ കർഷകരെ പിഴിയുന്നു
അഞ്ച് ക്വിന്റലിൽ കൂടുതൽ ഭാരമുള്ള 10 ചാക്ക് ഉള്ളിയാണ് സോലാപൂരിൽ വിൽപ്പനയ്‌ക്കായി എത്തിച്ചത്
പൂനെ: 70 കിലോ മീറ്റർ വാഹനത്തിൽ യാത്ര ചെയ്ത് പോയി 512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയ ലാഭം വെറും നിസ്സാരം. 2.49 രൂപയാണ് ആകെ ഉള്ളി വിറ്റപ്പോൾ കിട്ടിയത്. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള ഒരു കർഷകനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. സോലാപൂർ ബർഷി സ്വദേശി രാജേന്ദ്ര ചവാനാണ് ഉള്ളിയുമായി പോയത്. കിലോയ്ക്ക് 1 രൂപ വെച്ചാണ് കർഷകന് കിട്ടിയത്.
അഞ്ച് ക്വിന്റലിൽ കൂടുതൽ ഭാരമുള്ള 10 ചാക്ക് ഉള്ളിയാണ് സോലാപൂരിൽ വിൽപ്പനയ്‌ക്കായി എത്തിച്ചത്. വ്യാപാരി കർഷകന് നൽകിയത്
ക്വിന്റലിന് 100 രൂപയായിരുന്നു. ഇത് രാജ്യം മുഴുവൻ വലിയ ചർച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഉള്ളി കർഷകർക്ക് നല്ല വില ലഭിക്കണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും രാജേന്ദ്ര ചവാൻ പറഞ്ഞു.
ALSO READ: Crime News : ആറ്റിങ്ങലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
എന്നാൽ കർഷകൻ കൊണ്ട് വന്നത് 10 ചാക്ക് മാത്രമായിരുന്നു എന്നും ഇത് ഗ്രേഡ് കുറഞ്ഞ ഉള്ളി ആയിരുന്നെന്നുമാണ് ഉള്ളി എടുത്ത വ്യാപാരി പറയുന്നത്. അതിനാലാണ് ക്വിന്റലിന് 100 രൂപ ലഭിച്ചത്. 400 ലധികം ചാക്കുകൾ തനിക്ക് വിറ്റ് ഇതേ കർഷകന് നേരത്തെ നല്ല വരുമാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഉഉള്ളിയുടെ വില വിപണിയിൽ കുത്തനെ ഇടിഞ്ഞെന്നാണ് വ്യാപാരികളുടെ സംഘടന പറയുന്നത്. ഈ ഉള്ളി നാഫെഡ് വാങ്ങുന്നതല്ല, അതിനാൽ ഈ 'ഖാരിഫ്' ഉള്ളിക്ക് സർക്കാർ വിപണി ലഭ്യമാക്കുക എന്നതാണ് ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉള്ളിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ കയറ്റുമതി, ഇറക്കുമതി നയം സ്ഥിരതയുള്ളതല്ല. ഞങ്ങൾക്ക് പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിങ്ങനെ ഉള്ളിക്ക് രണ്ട് സ്ഥിരം വിപണികളുണ്ടായിരുന്നു - എന്നാൽ സർക്കാരിന്റെ പൊരുത്തക്കേട് കാരണം അവർ ഇറാനിൽ നിന്ന് ഉള്ളി വാങ്ങുന്നു. മൂന്നാമത്തെ വിപണി ശ്രീലങ്കയാണ്. എല്ലാവർക്കും അവരുടെ സാഹചര്യം അറിയാം, അവരുടെ ഉൽപ്പന്നങ്ങൾ അയയ്ക്കാൻ ആരും റിസ്ക് എടുക്കുന്നില്ല," അദ്ദേഹം പറഞ്ഞു.
ഈ ഉള്ളി സർക്കാർ വാങ്ങണമെന്നും അല്ലെങ്കിൽ കർഷകർക്ക് സബ്‌സിഡി നൽകണമെന്നും - വ്യാപാരികളുടെ വക്താവും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...