ആറ്റിങ്ങലിൽ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ആലംകോട് പുളിമൂട്ടിൽകടവിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യ നിവാസിൽ ശരത് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസ്സായിരുന്നു. ഇന്ന്, ഫെബ്രുവരി 26 ന് രാവിലെ 11 അര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസെത്തി കടവിൽ നിന്ന് കരക്കെത്തിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കിരൺ കൊല്ലമ്പുഴയാണ് കടവിൽ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. നഗരസഭ കൗൺസിലർ ജീവൻ ലാൽ കരവാരം വൈസ് പ്രസിഡന്റ് എന്നിവർ സ്ഥലെത്തുണ്ടായിരുന്നു. ഫെബ്രുവരി 22നു രാത്രി 12 മണിയോടെ ഭാര്യ രമ്യയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ശരത് ബാബു ഓടി രക്ഷപെട്ടുവെന്നായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാലും ,രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
ALSO READ: ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചു; ബിഎസ്എൻഎൽ ജീവനക്കാരൻ ഒളിവിൽ
അതേസമയം ബൈക്കിൽ ചാരി നിന്നുയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥികളെ ബിഎസ്എൻഎൽ ജീവനക്കാരൻ കുത്തി പരിക്കേൽപ്പിച്ചു. പത്തനംതിട്ട കുന്നന്താനത്താണ് ബിഎസ്എൻഎൽ ജീവനക്കാരൻ രണ്ട് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ചാരി നിന്നു എന്ന് ആരോപിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ വൈശാഖ്, എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ട്യൂഷൻ കഴിഞ്ഞ് ബിഎസ്എൻഎൽ ഓഫീസിന് സമീപം വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കവെയാണ് സംഭവം. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നു എന്ന് ആരോപിച്ച് ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷ് വിദ്യാർഥികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് ബിഎസ്എൻഎൽ ഓഫീസിൽ പോയി അഭിലാഷ് കത്തിയെടുത്ത് മടങ്ങി വന്ന് കുട്ടികളെ ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ എൽബിന്റെ നെഞ്ചിനും വൈശാഖിന്റെ വയറിനും കുത്തേറ്റു.സംഭവത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് ഒളിവിൽ പോയതായി കീഴ്വായ്പൂർ പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...