ബൈക്ക് വാങ്ങിയ യുവാവ് കൊടുത്തത് 2.6 ലക്ഷത്തിന്റെ 1 രൂപ നാണയങ്ങൾ; എണ്ണിത്തീർത്തത് പത്ത് മണിക്കൂർ കൊണ്ട്-സംഭവം വൈറൽ
2.6 ലക്ഷം വില വരുന്ന ഡോമിനോര്‍ 400 ബൈക്ക് സ്വന്തമാക്കാൻ ഒരു രൂപയുടെ നാണയങ്ങളുമായി ഭൂപതി ഷോറൂമില്‍ . ഒരു രൂപ നാണയം എണ്ണിത്തീർത്തത് ഭൂപതിയും നാല് സുഹൃത്തുക്കളും പിന്നെ അഞ്ച് ഷോറൂം ജീവനക്കാരും
ബൈക്ക് വാങ്ങുക എന്നത് ഏതൊരു ചെറുപ്പക്കാരന്റെയും ആഗ്രഹമാണ്. എന്നാൽ ഭൂപതിഎന്ന 29 കാരൻ ബൈക്ക് വാങ്ങാൻ ഷോറൂമിൽ എത്തിയത് ഏവരെയും കുഴപ്പത്തിലാക്കി. എന്താണനല്ലേ ചിന്തിക്കുന്നത് ?2.6 ലക്ഷം വില വരുന്ന ഡോമിനോര്‍ 400 ബൈക്ക് സ്വന്തമാക്കാനാണ് ഭൂപതി എത്തിയത്. എന്നാൽ ഇതിനായുളള പണമാണ് താരം. 2.6 ലക്ഷം ഒരു രൂപ നാണയം കൊടുത്താണ് തമിഴ്‌നാട് സ്വദേശി ബൈക്ക് സ്വന്തമാക്കിയത്. പത്ത് മണിക്കൂർ സമയം എടുത്താണ് സേലത്തെ ബൈക്ക് ഷോറൂം ജീവനക്കാർ കാശ് എണ്ണി തിട്ടപ്പെടുത്തിയത്.
ഭൂപതിക്ക് ബൈക്ക് വാങ്ങുക എന്നത് വലിയ ആഗ്രഹമായിരിന്നു. എന്നാൽ വ്യത്യസ്തമായി എങ്ങനെ ബൈക്ക് സ്വന്തമാക്കാം എന്നായിരുന്നു ചിന്ത. നാണയങ്ങൾ സ്വരുക്കൂട്ടി ബൈക്ക് വാങ്ങുക എന്ന ആശയം തോന്നിയതിലൂടെയാണ് ഭൂപതി ഒരു രൂപ നാണയങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്.
തനിക്ക് കിട്ടിയ നോട്ടുകളെല്ലാം അമ്പലങ്ങളിലും, ചായ കടകളിലും, ഹോട്ടലുകളിലും കൊടുത്താണ് ഈ യുവാവ് ഒരു രൂപ നാണയങ്ങള്‍ വാങ്ങിയത്. കംമ്പ്യൂട്ടര്‍ ഒപ്പറേറ്ററാണ് ഭൂപതി കൂടാതെ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. യൂട്യൂബിൽ നിന്ന് കിട്ടിയ വരുമാനവും കൂട്ടിവച്ച് മൂന്ന് വർഷം കൊണ്ടാണ് ഭൂപതി സ്വപ്‌നം നിറവേറ്റിയത്.
ആദ്യം ഷോറൂം മാനേജർ മഹാവിക്രാന്ത് നാണയങ്ങളായി പണം സ്വീകരിക്കാൻ മടിച്ചെങ്കിലും പിന്നീട് ഭൂപതിയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഭൂപതി വാനില്‍ കൊണ്ടുവന്ന കാശ് തള്ളുവണ്ടിയില്‍ കയറ്റിയാണ് ഷോറൂമിനകത്ത് എത്തിച്ചത്. ഭൂപതിയും അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളും അഞ്ച് ഷോറൂം ജീവനക്കാരും ചേർന്ന് പത്ത് മണിക്കൂർ എടുത്താണ് കാശ് എണ്ണി തിട്ടപ്പെടുത്തിയത്. കുട്ടിക്കാലം മുതലെയുളള ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണ് ഭൂപതി ഇപ്പോൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.