Viral News : ഇത് ട്രെയിനോ അതോ പ്ലെയിനോ? കേന്ദ്ര റയിൽവേ മന്ത്രി പങ്കുവെച്ച കുഞ്ഞിന്റെ ചിത്രം ശ്രദ്ധ നേടുന്നു
Indian Railway Viral News : ഭാവിയിൽ ഇന്ത്യൻ റയിൽവേയുടെ ട്രെയിനുകളുടെ കോച്ച് എങ്ങനെ ആയിരിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ഒരു കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു കുഞ്ഞ് ഒരു സീറ്റിൽ കമ്പിളി പുതച്ചിരുന്ന് ജനലിൽ കൂടി വെളിയിലേക്ക് നോക്കുന്ന ചിത്രമാണിത്. ഇത് ട്രെയിൻ ആണോ അതോ വിമാനമാണോ എന്ന് പറയു എന്ന അടിക്കുറുപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ഭാവിയിൽ ഇന്ത്യൻ റയിൽവേയുടെ ട്രെയിനുകളുടെ കോച്ച് എങ്ങനെ ആയിരിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭാവിയിൽ ഇന്ത്യൻ റയിൽവേയുടെ ട്രെയിൻ കോച്ചുകൾ വളരെ സൗകര്യപ്രദവും, സുരക്ഷിതവും ആയിരിക്കുമെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്ക് ഇല്ലിൽ തന്നെ 1.7 മില്യൺ ആളുകളാണ് ഈ ചിത്രം കണ്ടത്. കൂടാതെ 40000 ത്തോളം പേർ ചിത്രം ലൈക്കും ചെയ്തു. ഇത് ആദ്യമായി അല്ല ഇന്ത്യൻ റയിൽവെയുടെ ഭാവി സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കുന്നത്. മുമ്പും അത്തരത്തിലുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ മാസം മഞ്ഞ് മൂടിയ റയിൽവെ സ്റ്റേഷനുകളുടെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു. ചുറ്റും മഞ്ഞ് മൂടിയ മലനിരകളും ഈ ചിത്രത്തിൽ കാണാം. ഈ റയിൽവെ സ്റ്റേഷൻ ഏതാണെന്ന് കണ്ടെത്താമോയെന്ന് ചോദിച്ച് കൊണ്ടാണ് അദ്ദേഹം ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ഭൂമിയിലെ സ്വർഗം എന്ന സൂചനയും ഇതിനൊപ്പം അദ്ദേഹം നൽകിയിരുന്നു. ഇത് കൂടാതെ ശ്രീനഗർ റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...