മഹാരാഷ്ട്ര:  ജെസിബി ഉപയോഗിച്ച് എടിഎം തകർത്ത് മെഷിനുമായി കള്ളൻമാർ മുങ്ങി.  മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്തയായിരുന്നു സംഭവം. പുറത്ത് വന്ന സിസി ടീവി ദൃശ്യങ്ങളിൽ എടിഎമ്മുമായി കള്ളൻമാർ പോകുന്നത് കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം എ.ടി.എം. കൗണ്ടറിന്റെ വാതില്‍ ഒരാള്‍ തുറക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. തൊട്ട് പിന്നാലെ ജെസിബിയുടെ ബക്കറ്റ് എടിഎമ്മിന് ഉള്ളിലേക്ക് എത്തുന്നുണ്ട്. ബക്കറ്റ് ഉപയോഗിച്ച് വാതില്‍ തകര്‍ക്കുന്നതും കാണാം. തുടർന്ന് എ.ടി.എം മെഷിൻ അപ്പാടെ ജെസിബിയുടെ ബക്കറ്റില്‍ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്.


പോലീസിനെയും അമ്പരപ്പിച്ചിച്ച മോഷണമാണ് ഇത്. എന്നാൽ ഏത് ബാങ്കിൻറെ എടിഎം ആണിതെന്നെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനിടെയിൽ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. നിരവധി പേർ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.


 



അതേസമയം എടിഎമ്മിന് അടുത്തുള്ള പെട്രോൾ പമ്പിൽ നിർത്തിയിരുന്ന ജെസിബി ഉപയോഗിച്ചാണ് കളളന്മാർ മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. “പെട്രോൾ പമ്പിൽ  27 ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നതായി പോലീസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.


സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. എടിഎം തകർത്ത് മോഷണം നടത്തുന്ന ശ്രമങ്ങൾ സ്ഥിരം സംഭവമാണെങ്കിൽ ഇത്തരമൊന്ന് ഇതാദ്യമാണ്. വെബ് സീരിസുകളും സിനിമകളും വരെ കണ്ട് ആളുകൾ മോഷണത്തിലേക്ക് എത്താറുണ്ടെന്നും പോലീസ് പറയുന്നു. എന്തായാലും സംഭവത്തിൽ ഉടൻ പ്രതികളെ പിടിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് പോലീസ്. 


 വ്യക്തമാക്കി.മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. മോഷ്ടാക്കളെ പുകഴ്ത്തിയും കുറ്റപ്പെടുത്തിയുമൊക്കെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് വന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.