Ayodhya: ഉത്തര്‍ പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേരില്‍ ക്ഷേത്രം പണിത് ആരാധകന്‍.  'യോഗി മന്ദിർ' എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗി മന്ദിർ എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തില്‍ കാവി വസ്ത്രം ധരിച്ച് അമ്പും വില്ലും കൈയിലേന്തിയ യോഗിയുടെ  വിഗ്രഹമാണ്  സ്ഥാപിച്ചിരിയ്ക്കുന്നത്. യോഗിയുടെ വലിപ്പമേറിയ വിഗ്രഹം സ്ഥാപിച്ചിരിയ്ക്കുന്ന ക്ഷേത്രത്തില്‍ ദിവസവും രണ്ടു തവണ  പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. 


Also Read: കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി 


അയോധ്യ രാമജന്മഭൂമിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ്  യോഗി മന്ദിർ സ്ഥിതിചെയ്യുന്നത്. 
അയോധ്യയ്ക്കടുത്ത്  മസൗധ ബ്ലോക്കിലെ മൗര്യയിൽ താമസിക്കുന്ന പ്രഭാകർ മൗര്യ എന്ന യുവാവ് ആണ് യോഗിയുടെ പേരില്‍ ക്ഷേത്രം പണിത് ആരാധന നടത്തുന്നത്. 



മുഖ്യമന്ത്രി യോഗിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ്  അദ്ദേഹം ഗ്രാമത്തിൽ മുഖ്യമന്ത്രിയ്ക്കായി ക്ഷേത്രം നിർമ്മിച്ചത്. യോഗി ആദിത്യനാഥിന്‍റെ  പ്രതിമയിൽ ദിവസത്തിൽ രണ്ടുതവണ പ്രാർഥനകൾ നടത്താറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദിത്യനാഥിന്‍റെ ഭക്തനായ മൗര്യ ഇപ്പോൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന സ്തുതിഗീതങ്ങൾ തയ്യാറാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്....!! 


PTI യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി  നടത്തുന്ന ജനക്ഷേമപ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് ദൈവസദൃശമായ സ്ഥാനം നേടിക്കൊടുത്തത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പേരില്‍ ക്ഷേത്രം എന്ന ആശയം മനസ്സിൽ വന്നത്. പ്രഭാകർ മൗര്യ പറഞ്ഞു.  ഉത്തർ പ്രദേശിലെ ക്രമസമാധാനം രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും പ്രഭാകർ മൗര്യ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.