ന്യൂ ഡൽഹി : ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെ കാമുകനൊപ്പം കല്യാണം നടത്തി നൽകി ഉത്തർ പ്രദേശ് സ്വദേശി. ഒരു സിനിമയെ വെല്ലുന്ന സംഭവം യുപിയിലെ ഡിയോറയിലെ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിയോറ സ്വദേശി തന്റെ ഭാര്യയുടെ വിവാഹേതരബന്ധ കണ്ടെത്തിയതിനെ പിന്നാലെ ബീഹാർ സ്വദേശിയായ കാമുകനുമായി കല്യാണം നടത്തി നൽകുകയായിരന്നു. ഒരു വർഷം മുമ്പാണ് യുപി സ്വദേശി ബീഹാറിലെ ഗോപൾഗഞ്ചിൽ നിന്നുമുള്ള യുവതിയെ വിവാഹം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഹാർ ഗോപാൽഗഞ്ച് സ്വദേശിയായ യുവാവുമായി യുവതി വിവാഹത്തിന് മുമ്പ് പ്രണയത്തിലായിരുന്നു. എന്നാൽ തൊഴിൽരഹിതനായ യുവാവിന് തങ്ങളുടെ മകളെ വിവാഹം ചെയ്ത് നൽകുന്നത് പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തു. തുടർന്നാണ് യുപി സ്വദേശിക്ക് പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹത്തിന് ശേഷം ഇരുവരും ആ ബന്ധം തുടരുകയായിരുന്നു. ഫോണിലൂടെ ബന്ധം തുടർന്ന ഇരുവരും ഇടയ്ക്ക് നേരിൽ കാണുമായിരുന്നു. അങ്ങനെ ഡിയോറയിൽ യുവതിയെ നേരിൽ കാണാനെത്തിയൾ കാമുകനെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് പിടികൂടിയത്. തുടർന്നാണ് ഭർത്താവ് ഇടപെട്ട് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകുകയായിരുന്നു.


ALSO READ : ബിവറേജിന് മുൻപിൽ മദ്യമെന്ന് പറഞ്ഞ് നാട്ടുകാർക്ക് കോള; തട്ടിപ്പുകാരൻ പിടിയിൽ


സംഭവത്തിന് രണ്ട് മാസം മുമ്പ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ ഭർതൃഗ്രഹത്തിൽ തിരികെ പോകാൻ പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഭർതൃവീട്ടുകാരുമായി സംസാരിച്ച് യുവതിയെ കൂട്ടികൊണ്ട് പോകുകയായിരുന്നു ഭർത്താവ്. എന്നാൽ ഇതിന് ശേഷം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ കമുകനെ ഭർതൃവീട്ടുകാർ പിടികൂടുന്നത്. 


കാമുകനെ പിടികൂടിയ യുവതിയുടെ ഭർതൃവീട്ടുകാർ യുവാവിനെ തല്ലി ചതിക്കുകയും തുടർന്ന് പ്രാദേശിക ഭരണക്കർത്താക്കളുടെ മുന്നിൽ എത്തിക്കുകയും ചെയ്തു. എന്നാൽ സംഭവം അറിഞ്ഞെത്തി യുവതിയുടെ ഭർത്താവെത്തിയ വൈകാരികമായ സന്ദർഭത്തെ സമയോചിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തുകയായിരുന്നു. തന്റെ ഭാര്യയെയും ഭാര്യ കാമുകനെയും ഒന്നിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നു ഭർത്താവ്. 


സംഭവം പുറത്ത് വന്നതിന് പിന്നാലെ യുവതി ഭർത്താവിനോട് തന്നെയും കാമുകനെയും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് കാലിൽ വീണ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരെയും വിവാഹം ചെയ്ത് നൽകാൻ ഭർത്താവ് തന്നെ മുൻ കൈ എടുക്കുകയായിരുന്നു. ഇരു കുടുംബങ്ങളുമായി സംസാരിച്ചതിന് ശേഷം ഇരുവരെയും ക്ഷേത്രത്തിൽ കൂട്ടികൊണ്ടു പോയി ഭർത്താവ് വിവാഹം ചെയ്ത് നൽകി. ശേഷം ഭാര്യയെയും ഭാര്യ കാമുകനെയും ബൈക്കിൽ പറഞ്ഞു വിടുകയായിരുന്നു ഭർത്താവ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം