ജമ്മു കശ്മീരിലെ ഗുൽമാർഗിൽ തുറന്ന ഇഗ്ലൂ കഫേയാണ് പെട്ടെന്ന് വാർത്തകളിൽ ഇടം നേടിയത്. വളരെ പെട്ടെന്നാണ് ഇത്  പ്രദേശത്തെ പുതിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയതും. 37.5 അടി ഉയരവും 44.5 അടി വ്യാസവുമുള്ള ജമ്മു കശ്മീരിലെ പ്രശസ്തമായ സ്കീ റിസോർട്ടായ ഗുൽമാർഗിലാണ് ‘സ്നോഗ്ലു’ എന്ന് പേരിട്ടിരിക്കുന്ന കഫേ സ്ഥാപിച്ചിരിക്കുന്നത്.
 
ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കഫേയാണിതെന്ന് ഇഗ്ലൂവിന്റെ നിർമ്മാതാവ് സയ്യിദ് വസീം ഷാ അവകാശപ്പെടുന്നു. “കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്വിറ്റ്‌സർലൻഡിൽ ഈ ആശയം ഞാൻ കണ്ടു, അവിടെ അവർക്ക് ഉറങ്ങാനുള്ള സൗകര്യവും ഉണ്ട്. ഗുൽമാർഗിൽ ധാരാളം മഞ്ഞുവീഴ്ചയുള്ളതിനാൽ എന്തുകൊണ്ട് ഈ ആശയം ഇവിടെ തുടങ്ങരുതെന്നും ഞാൻ കരുതി- ”ഷാ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also ReadViral Video: മുതലയെ ആക്രമിച്ച് സിംഹങ്ങൾ, വീഡിയോ കണ്ടാൽ ഞെട്ടും..!


ഗിന്നസ് രേഖകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയുള്ളത് സ്വിറ്റസർലാൻറിലാണ്. ഇതിന് 33.8 അടി ഉയരവും 42.4 അടി വ്യാസവുമാണുള്ളത്. ഇതിനെ കടത്തി വെട്ടുന്നതാണ് പുതിയ ഇഗ്ലൂ കഫെ. കഴിഞ്ഞ വർഷം വരെ നാല് മേശകളായിരുന്നു ഭക്ഷണം കഴിക്കാനായി ഉണ്ടായിരുന്നത്. ഇനി മുതൽ 16 കസേരകളിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ സാധിക്കും കാശ്മീരിലെ ഇഗ്ലൂ കഫെയിൽ.


രാത്രിയും പകലുമായി 25 പേരുടെ പരിശ്രമത്തിലാണ് കഫേ പൂർത്തിയായത് ഇതിന് മാത്രം 64 ദിവസം വേണ്ടി വന്നു. 1700 പേരെങ്കിലും കഫേയുടെ ജോലികളുടെ ഭാഗമായിരുന്നു. പ്രദേശത്തെ ആളുകൾക്കും പുതിയ കഫെ വളരെ അധികം ഇഷ്ടമാണ്. നിരവധി പേരാണ് എല്ലാം ദിവസവും കഫേ കാണാനായി എത്തുന്നത്.


Also ReadViral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!


നിലവിൽ കഫെയുടെ നടത്തിപ്പുകാർ ലോകത്തിലെ തന്നെ വലിയ കഫെ എന്ന് പറയുന്നുണ്ടെങ്കിലും ഇത് ഗിന്നസ് ബുക്കിൽ ഇത് വരെ ചേർക്കപ്പെട്ടിട്ടില്ല. എന്നാൽ ഗിന്നസ് ബുക്കിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് കഫെ ഉടമകൾ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.