Viral News: യുപിഎസ്സി പരീക്ഷ വിജയിച്ചെന്ന് പെൺകുട്ടി; സത്യം അറിഞ്ഞ് മാപ്പ് ചോദിച്ച് കുടുംബം
എന്നാൽ സംഭവം തെറ്റി പോയെന്ന് അറിഞ്ഞതോടെ ഇവരുടെ മാതാപിതാക്കൾ ക്ഷമ ചോദിച്ച് രംഗത്തെത്തി
ന്യൂഡൽഹി: യുപിഎസ്സി പരീക്ഷയിൽ താൻ വിജയിച്ചെന്ന് മകൾ പറഞ്ഞത് വിശ്വസിച്ചതാണ് ഒരു കുടുബത്തിന് പറ്റിയ അമളി. ജാർഖണ്ഡിലെ രാംഗഢിലാണ് സംഭവം. 24 കാരിയായ ദിവ്യ പാണ്ഡെയാണ് തൻറെ കന്നിശ്രമത്തിൽ യുപിഎസ്സി പരീക്ഷ വിജയിച്ചെന്നും ഓള്‍ ഇന്ത്യ റാങ്ക് 323 നേടിയെന്ന് അവകാശപ്പെട്ടതും.
എന്നാൽ സംഭവം മറ്റൊന്നായിരുന്നു ഒരു പേര് മാറിയതാണ് സംഭവത്തിൻറെ യാഥാർത്ഥ്യം. യഥാർത്ഥത്തിൽ ദക്ഷിണേന്ത്യയിലെ ഒരു പി ദിവ്യയാണ് 323-ാം റാങ്ക് നേടി യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ചത്. വെബ്സൈറ്റിൽ ഫലം പരിശോധിച്ചതിലുണ്ടായ പിഴവായിരുന്നു ഇതിന് പിന്നിൽ.
Also Read: Viral Video: വഴിമാറെടാ മുണ്ടയ്ക്കൽ ശേഖര ! നടുറോഡിൽ 'ഫെരാരി'യുടെ പരാക്രമം
തന്റെ ആദ്യ ശ്രമത്തിൽ തന്നെ പ്രൊഫഷണൽ കോച്ചിംഗ് ഇല്ലാതെ സ്‌മാർട്ട്‌ഫോണിന്റെയും ഇന്റർനെറ്റിന്റെയും സഹായത്തോടെ യുപിഎസ്‌സിയിൽ വിജയം നേടിയെന്നായിരുന്നു ദിവ്യയുടെയും കുടുംബത്തിൻറെയും അവകാശ വാദം.
എന്നാൽ സംഭവം തെറ്റി പോയെന്ന് അറിഞ്ഞതോടെ ഇവരുടെ മാതാപിതാക്കൾ ക്ഷമ ചോദിച്ച് രംഗത്തെത്തി. യുപി ആസ്ഥാനമായുള്ള ഒരു സുഹൃത്ത് നൽകിയ വിവരങ്ങൾ കുടുംബത്തിന് പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.
2017-ൽ റാഞ്ചി സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ദിവ്യ ദിവസേന 18 മണിക്കൂർ പഠനം നടത്തുകയും ധാരാളം പുസ്തകങ്ങൾ വായിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിന്റെ (സിസിഎൽ) ക്രെയിൻ ഓപ്പറേറ്ററായാണ് ദിവ്യയുടെ പിതാവ് ജഗദീഷ് പ്രസാദ് 2016-ൽ വിരമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...