അന്യഗ്രഹ ജീവിയോ, മുള്ളൻപന്നിയോ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ഒപ്പ്...
ചിലരുടെ ഒപ്പുകൾ ഭംഗിയുള്ളതും ചിലത് വിചിത്രവുമാകും. അത്തരത്തിലൊരു ഒപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഗുവാഹത്തി: ഒപ്പ് ഒരാളുടെ ഐഡന്റിറ്റിയുടെ അടയാളമാണ്. ചിലരുടെ ഒപ്പ് വളരെ എളുപ്പമുള്ളതാണ്. എന്നാൽ മറ്റ് ചിലരാകട്ടെ വളരെ ബുദ്ധിമുട്ടേറിയ ഒപ്പാണിടുക. അതിനാൽ ഇത്തരം ഒപ്പ് പകർത്തുന്നത് ബുദ്ധിമുട്ടാണ്. ചിലരുടെ ഒപ്പുകൾ ഭംഗിയുള്ളതും ചിലത് വിചിത്രവുമാകും. അത്തരത്തിലൊരു ഒപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഗുവാഹത്തി മെഡിക്കൽ കോളേജിലെ ഒരു ഉദ്യോഗസ്ഥന്റെ ഒപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു അക്ഷരവും അതിൽ കാണുന്നില്ല. നിറയെ വരകൾ മാത്രമാണുള്ളത്. മുള്ളൻപന്നിയെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് ഇദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. ഒരു മുള്ളൻപന്നിയെ വരച്ച് വച്ചിരിക്കുന്നത് പോലെയാണ് ദൃശ്യം കണ്ടാൽ മനസ്സിലാകുക. ആരെങ്കിലും പറഞ്ഞാൽ മാത്രമാണ് നമുക്ക് അത് ഒപ്പാണെന്ന് വ്യക്തമാകുക.
2022 മാർച്ച് നാലിന് ഓർത്തോപീഡിക്‌സ് ഡിപ്പാർട്ട്‌മെന്റ്, ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ രജിസ്‌ട്രാർ എന്ന തസ്തികയ്ക്ക് താഴെയാണ് ഒപ്പ് കാണുന്നത്. "ഞാൻ നിരവധി ഒപ്പുകൾ കണ്ടിട്ടുണ്ട്, എന്നാൽ ഇതാണ് ഏറ്റവും മികച്ചത്" എന്ന അടിക്കുറിപ്പോടെയാണ് രമേഷ് എന്നയാൾ ട്വിറ്ററിൽ ഒപ്പിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
വൈറലായ ഒപ്പിന്റെ ചിത്രത്തിന് ഇതുവരെ 11,000ൽ അധികം ലൈക്കുകളും 1,400 ഷെയറുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട്. പലരും രസകരമായ കമന്റുകളാണ് ചിത്രത്തിന് നൽകിയത്. ഇദ്ദേഹത്തിന് ഇതേ ഒപ്പ് വീണ്ടും ഇടാൻ അറിയാമോ എന്നാണ് ഒരാൾ ചോദിച്ചത്. ഇത് മുള്ളൻ പന്നിയും ചിത്രശലഭവും ചേർന്ന ഒരു ഒപ്പാണെന്നാണ് മറ്റൊരാൾ പറയുന്നത്. ഈ ഒപ്പിടാൻ ഇദ്ദേഹം എത്ര സമയം എടുത്തു, ഇത് ഒപ്പാണോ മിക്കവാറും അദ്ദേഹം പേന തെളിയുന്നുണ്ടോയെന്ന് നോക്കിയതായും ഇങ്ങനെ പോകുന്നു ചിത്രത്തോടുള്ള പ്രതികരണങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...