തന്റെ പതിനൊന്നാം വയസ്സിൽ ഓഹരി വ്യാപാരം തുടങ്ങി ലോകത്തിലെ ഏഴാമത്തെ കോടീശ്വരൻമാരിലൊരാളായി മാറുമ്പോൾ വാറൻ എഡ്വേർഡ് ബഫറ്റിന് എപ്പോഴും കൈമുതൽ തൻറെ ആത്മ വിശ്വാസമായിരുന്നു. അതേ ചടുലത തന്നെയായിരുന്നു കോളേജ് കാലത്ത് 5000 രൂപക്ക് വാങ്ങിയ ഷെയറുകളുമായി തുടങ്ങിയ ജുൻജുൻവാലയുടെയും ജീവിതം.


COMMERCIAL BREAK
SCROLL TO CONTINUE READING

1986-ൽ 43 രൂപക്ക് വാങ്ങി അഞ്ച് ലക്ഷം രൂപക്ക് വിറ്റ ടാറ്റ ടീയുടെ ഓഹരികൾ. ഇപ്പോഴും ഓഹരി വിപണിയിലേക്ക് കടന്നു വരുന്നവർക്കുള്ള റഫറൻസാണ്. അന്ന് 5000 രൂപയിൽ ആരംഭിച്ച ജുൻജുൻ വാലയുടെ ജീവിതം ഇന്ന് 34000 കോടിയ്ക്ക് മുകളിൽ ആസ്ഥിയിലാണുള്ളത്.


ALSO READ:Rakesh Jhunjhunwala Death: ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു


1960 ജൂലൈ 5-ന് ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹത്തിൻറെ ജനനം.അച്ഛൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥനായിരുന്നു. പിതാവിൻറെ സ്റ്റോക്ക് ട്രേഡിംഗ് താത്പര്യമാണ് ജുൻജുൻവാലയെയും ഓഹരി വ്യാപാരത്തിലേക്ക് ആകർഷിക്കുന്നത്. അന്ന് സെൻസെക്സ് കേവലം 150 പോയൻറുകൾ മാത്രമാണ്. ഇന്നത് 52000-ൽ എത്തി നിൽക്കുന്നു. അന്ന് 5000 രൂപയെന്നത് വലിയ തുക തന്നെയായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് തൻറ 43 രൂപയുടെ ഓഹരികൾ 143 രൂപയ്ക്ക് ജുൻജുൻവാലവിറ്റത്.


2002-03ൽ ടൈറ്റൻ ലിമിറ്റഡിന്റെ 8 കോടി ഓഹരികൾ വാങ്ങിയത് ജുൻജുൻവാലയ ഏറ്റവും ലാഭകരമായ നിക്ഷേപങ്ങളിൽ ഒന്നായ കണക്കാക്കുന്നത്.ശരാശരി അഞ്ച് രൂപക്ക് വാങ്ങിയ അന്നത്തെ ഒാഹരിയുടെ ഇന്നത്തെ മൂല്യം 1751 രൂപയാണ്.2017-ൽ ടൈറ്റന്റെ ഓഹരി വിലയിലെ വർധനയിൽ ഒറ്റ ദിവസം കൊണ്ട് മാത്രം ജുൻജുൻവാല ഉണ്ടാക്കിയത് 875 കോടിയെന്ന് യാഹൂ ഫിനാൻസ് റിപ്പോർട്ട് ചെയ്യുന്നു.


176 കോടിയുടെ ആറ് അപ്പാർട്ട്മെൻറുകൾ


2013-ൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ മലബാർ ഹിൽ പ്രദേശത്ത് കടലിനഭിമുഖമായി ആറ് ആഡംബര 
അപ്പാർട്ട്‌മെന്റുകൾ അടങ്ങുന്ന ഒരു കെട്ടിടത്തിന്റെ പകുതി ജുൻജുൻവാല വാങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നത്.176 കോടി രൂപയ്ക്കായിരുന്നു വിൽപ്പന.ലോണാവാലയിൽ 7 കിടപ്പുമുറികൾ, സ്വിമ്മിങ്ങ് പൂൾ ജിം, ഡിസ്കോതീക്ക് എന്നിവയുള്ള ഒരു ഹോളിഡേ ഹോം അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്നു.


ഇന്ന്, ആപ്‌ടെക് ലിമിറ്റഡിന്റെയും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ചെയർമാനാണ് ജുൻജുൻവാല, പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ബിൽകെയർ ലിമിറ്റഡ്, പ്രജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, പ്രോവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്‌സിൻ, ഇൻനോലോഗീസ് എന്നിവയുടെ ഡയറക്ടർ ബോർഡിൽ അംഗമാണ്. I) ലിമിറ്റഡ്, മിഡ് ഡേ മൾട്ടിമീഡിയ ലിമിറ്റഡ്, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്, വൈസ്രോയ് ഹോട്ടൽസ് ലിമിറ്റഡ്, ടോപ്സ് സെക്യൂരിറ്റി ലിമിറ്റഡ്. എന്നിവിടങ്ങളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.