Viral Video : മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ ഒറ്റയടിക്ക് 60 പുഷ്അപ്പുകൾ; ജവാന്റെ വീഡിയോ ശ്രദ്ധേയമാകുന്നു
ഹിമാലയത്തിലെ കർസോക്ക് കാംഗ്രിയിൽ നിന്നുള്ള വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.
Ladakh : മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ ജവാൻ 65 പുഷ്ആപ്പുകൾ എടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്ത് വിട്ടത്. ഹിമാലയത്തിലെ കർസോക്ക് കാംഗ്രിയിൽ നിന്നുള്ള വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. 17,500 അടി ഉയരത്തിലാണ് ജവാൻ 60 പുഷ്അപ്പുകൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായാണ് ‘ഫിറ്റ് ഇന്ത്യാ ചലഞ്ച്’ എന്ന പേരിലാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഐടിബിപി കമാൻഡന്റ് രത്തൻ സിംഗ് സോണലാണ് ഈ ചലഞ്ച് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ഐടിബിപി കമാൻഡന്റ് രത്തൻ സിംഗ് സോണലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം 20,177 അടി ഉയരമുള്ള മൌണ്ട് കർസോക്ക് കാംഗ്രി ഫെബ്രുവരി 20 ന് കീഴടക്കിയിരുന്നു. ആ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടത്.
ALSO READ: Viral Video: പാമ്പിനോട് കളിക്കാൻ പോയ കഴുകന് കിട്ടി എട്ടിന്റെ പണി..!
#FitIndiaChallenge എന്ന ടാഗിനൊപ്പമാണ് ഈ വീഡിയോ ഐടിബിപി പങ്ക് വെച്ചത്. വ്യായാമവും, കായിക വിനോദങ്ങളും വഴി ആരോഗ്യമുള്ള ജീവിതം തെരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്. ഐടിബിപി കമാൻഡന്റ് രത്തൻ സിംഗ് സോണലിന് ഇപ്പോൾ 55 വയസ്സാണ്. മഞ്ഞ് മൂടിയ പ്രദേശത്ത് പുഷഅപ്പ് എടുക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...