Viral Video: പാമ്പിനോട് കളിക്കാൻ പോയ കഴുകന് കിട്ടി എട്ടിന്റെ പണി..!

Viral Video:  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആകാശത്ത് പറക്കുന്ന കഴുകന്റെ കണ്ണിൽ ഒരു ചെറിയ പാമ്പ് പെടുന്നത്.  എന്നാൽ ഉടൻ റാഞ്ചിക്കളയാം എന്നുകരുതി താഴെ പറന്നുവന്ന പാമ്പിന് കിട്ടിയ പണിയാണ്  ഇപ്പോൾ വൈറലാകുന്നത്.    

Written by - Ajitha Kumari | Last Updated : Feb 22, 2022, 03:03 PM IST
  • പാമ്പിനോട് കളിക്കാൻ പോയ കഴുകന് കിട്ടി എട്ടിന്റെ പണി
  • ആകാശത്തിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരിൽ ഒരാളാണ് പരുന്ത്
Viral Video: പാമ്പിനോട് കളിക്കാൻ പോയ കഴുകന് കിട്ടി എട്ടിന്റെ പണി..!

Viral Video: ആകാശത്തിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരിൽ ഒരാളാണ് പരുന്ത്.  പരുന്തിന്റെ നഖങ്ങളിൽ ഇര പെട്ടാൽ പിന്നെ രക്ഷപ്പെടുന്ന കാര്യം ആലോചിക്കുകയേ വേണ്ട.  എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്.  

Also Read: Viral Video : ആനയും കാട്ടുപോത്തും തമ്മിൽ പോരടിച്ചാൽ എന്ത് സംഭവിക്കും? പക്ഷെ ഇവിടെ നടന്നതോ?

മറ്റൊന്നുമല്ല നിമിഷനേരം കൊണ്ട് മറ്റ് ജീവികളെ കൊത്തിപ്പറന്നുപോകുന്ന പരുന്ത് ഒരു ചെറിയ പാമ്പിന്റെ മുന്നിൽ അടിയറവ് പറഞ്ഞ നിമിഷമാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് ഒരു പാമ്പിനേയും കഴുകനേയും കാണാം.  എന്തായാലും വീഡിയോ (Viral Video) കാണുമ്പോൾ നിങ്ങൾ ശരിക്കും ഞെട്ടും എന്നകാര്യത്തിൽ സംശയം വേണ്ട. 

Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..! 

വളരെ കുറച്ചു സമയം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോ (Viral Video) കണ്ടിരിക്കുന്നത്. മാത്രമല്ല നല്ല രീതിയിൽ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആകാശത്ത് പറക്കുന്ന കഴുകനെ.  പെട്ടെന്ന് കഴുകന്റെ കണ്ണ് പാമ്പിൽ പതിയുകയും ഇപ്പോൾ ശരിയാക്കികൊടുക്കാം എന്ന മട്ടിൽ തന്റെ കൂർത്ത നഖങ്ങളുള്ള കാലുംകൊണ്ട് പാമ്പിനെ റാഞ്ചാൻ വന്നതാണ്.  അതിന് ശേഷം വീഡിയോയിൽ കാണുന്നത് ശരിക്കും ഭയാനകമാണ്. 

Also Read: Viral Video: ആകാശത്തൊരു പ്രണയം!! വായുവില്‍ കാലുകള്‍ കോര്‍ത്തിണക്കി ഉല്ലസിക്കുന്ന കഴുകന്മാര്‍, വീഡിയോ വൈറല്‍

ഒരു ചെറിയ ഇരയെന്ന് പാമ്പിനെ കരുതിയ കഴുകന് കിട്ടിയത് ഒരൊന്നൊന്നര പണി തന്നെയായിരുന്നു. തന്റെ കൂർത്ത നഖങ്ങൾ കൊണ്ട് പാമ്പിനെ ആക്രമിക്കാൻ ചെന്ന കഴുകന്റെ കാലിനെ പാമ്പ് ചുറ്റിവരിയുകയായിരുന്നു.  കഴുകൻ നല്ല രീതിയിൽ പയറ്റാൻ ശ്രമിച്ചുവെങ്കിലും പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനാവാതെ ഒടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു. 

Also Read: Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..!

ശേഷം സ്വയരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നു കഴുകൻ. അത് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും.  പെട്ടെന്ന് ഒരാൾ അവിടെയെത്തുകയും വളരെ ബുദ്ധിമുട്ടി കഴുകനെ പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു.  രക്ഷപ്പെട്ട ഉടനെ പ്രാണനും കൊണ്ട് പായുന്ന കഴുകനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by طبیعت (@nature27_12)

Alsom Read: Viral Video: ഒന്ന് ഓംലെറ്റ്‌ അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും

വൈറലാകുന്ന ഈ വീഡിയോ എപ്പോഴുള്ളഴുള്ളതെന്നോ എവിടെ നിന്നുള്ളതാണെന്നോ ഒന്നും അറിയില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.   ഈ വീഡിയോ nature27_12   എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News