ഇന്റര്‍നെറ്റ് സാര്‍വ്വത്രികമായപ്പോള്‍ സംഭവിച്ച പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ആളുകളുടെ സോഷ്യല്‍ മീഡിയ ഉപയോഗം കൂടി. പല സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും വീഡിയോകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സാഹചര്യവും വന്നു. അതോടെ ആളുകള്‍ ദിനംപ്രതി നൂറ് കണക്കിന് വീഡിയോകള്‍ കാണാനും തുടങ്ങി. ഒന്നില്‍ നിന്ന് പത്തിലേക്ക്, പത്തില്‍ നിന്ന് നൂറിലേക്ക്, നൂറില്‍ നിന്ന് ആയിരത്തിലേക്ക് എന്ന മട്ടില്‍ വീഡിയോകള്‍ വൈറല്‍ ആവുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തില്‍ വൈറല്‍ ആയ ഒരു വീഡിയോയെ കുറിച്ചാണ് ഈ വാര്‍ത്ത. '56 വയസ്സുള്ള സ്ത്രീ സാരിയുടുത്തുകൊണ്ട് ചെയ്യുന്നത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും' എന്ന രീതിയില്‍ ഒരു തലക്കെട്ടൊക്കെ കൊടുക്കാവുന്ന വാര്‍ത്തയാണ്. പക്ഷേ, തെറ്റിദ്ധരിക്കാന്‍ മാത്രം ഒന്നുമില്ല. എന്നാല്‍ വീഡിയോ കണ്ടാല്‍ ആരും ചെറുതായൊന്ന് അമ്പരക്കുമെന്ന് ഉറപ്പാണ്.


Read Also: Viral Video: പുതിയതായി ജനിച്ച ക്യൂട്ട് കുട്ടി ജിറാഫിൻറെ വീഡിയോ പങ്ക് വെച്ച് ബ്രിട്ടനിലെ മൃഗശാല


56 വയസ്സുള്ള സ്ത്രീ സാരിയുടുത്ത് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതാണ് വീഡിയോ. വെയ്റ്റ് ലിഫ്റ്റിങ്ങും ചെയ്യുന്നുണ്ട് അവര്‍. നാല് വര്‍ഷം മുമ്പ് കടുത്ത കാല്‍മുട്ടുവേദന വന്നതായിരുന്നു ഇതിന്റെ എല്ലാം തുടക്കം. അമ്മയ്ക്ക് എന്ത് തരത്തിലുള്ള ചികിത്സ നല്‍കണം എന്ന് മകന്‍ വിശദമായി അന്വേഷിച്ചു. ഒടുവില്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് പ്രതിവിധി എന്ന് കണ്ടെത്തി. മകനാണെങ്കില്‍ സ്വന്തമായി ഒരു ജിമ്മും ഉണ്ട്. അന്ന് മുതല്‍ ഈ 56 കാരി സ്ഥിരമായി ജിമ്മില്‍ എത്തി വര്‍ക്ക് ചെയ്തുവരികയാണ്.


 



ഇപ്പോള്‍ താനും മരുമകളും സ്ഥിരമായി ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നാണ് വീഡിയോയ്‌ക്കൊപ്പം എഴുതിക്കാണിക്കുന്നത്. അത് തങ്ങളുടെ കുടുംബത്തിന്റേയും ശരീരത്തിന്റേയും ആരോഗ്യം സംരക്ഷിക്കുന്നു എന്നും പറയുന്നുണ്ട്. താനും മരുമകളും പവര്‍ ലിഫ്റ്റിങ്ങും സ്‌ക്വാറ്റുമെല്ലാം ചെയ്യാറുണ്ടെന്നും ഇവര്‍  പറയുന്നു.


ഹ്യൂമന്‍സ് ഓഫ് മദ്രാസ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ സ്ത്രീയുടെ മകന്റെ ജിമ്മിന്റെ പേര് മദ്രാസ് ബാര്‍ബെല്‍ എന്നാണ്. ഈ ജിമ്മിന്റെ ഇന്‍സ്റ്റാഗ്രാം ഐഡിയെ ടാഗ് ചെയ്തുകൊണ്ടാണ് ഹ്യൂമന്‍സ് ഓഫ് മദ്രാസ് വീഡിയോ പോസ്റ്റ് ചെയ്തത്. പത്ത് ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു. ദശലക്ഷക്കക്കിന് പേര്‍ വീഡിയോ കണ്ടിട്ടും ഉണ്ട്. മദ്രാസ് ബാർബെൽ എന്ന മകന്റെ ജിമ്മിന്റെ പേരിലുള്ള ഇൻസ്ഗ്രാം പേജിൽ ഇവരുടെ മറ്റൊരു വർക്ക് ഔട്ട് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.


 



56 വയസ്സുള്ള ഒരാള്‍ സ്ഥിരമായി വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നത് വലിയ കാര്യമൊന്നും അല്ല. പക്ഷേ, അതൊരു സ്ത്രീ ആണെന്നതും അവര്‍ സാരി ഉടുത്തിട്ടാണ് ഈ പരിപാടിയെല്ലാം ചെയ്യുന്നത് എന്നതും ശ്രദ്ധനേടുന്ന കാര്യമാണ്. സാധാരണ ഗതിയില്‍ ജിമ്മുകളില്‍ എല്ലാ വസ്ത്രങ്ങളും അനുവദനീയമല്ല. ഇവിടെ, ഇവര്‍ക്കിത് സാധ്യമായത് മകന്റെ ജിം ആയതുകൊണ്ട് കൂടി ആകാം. എന്തായാലും 56-ാം വയസ്സിലും 'ഫിറ്റ്' ആയിട്ടുള്ള ഒരു ശരീരം കാത്തുസൂക്ഷിക്കുന്നുണ്ട് ഇവര്‍. ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ വസ്ത്രം ഒരു തടസ്സമല്ലെന്ന് കൂടി ഇവര്‍ പറഞ്ഞുവയ്ക്കുന്നു. എണ്ണിയാൽ തീരാത്തത്ര കമന്റുകളാണ് ഹ്യൂമൻസ് ഓഫ് മദ്രാസിന്റെ പോസ്റ്റിന് താഴെ. വലിയ പ്രചോദനമാണ് ഈ വീഡിയോ എന്നാണ് മിക്കവരും പറയുന്നത്. ജീവിത സാഹചര്യങ്ങളുടേയും പ്രായത്തിന്റേയും വസ്ത്രത്തിന്റേയും പേരുപറഞ്ഞ് ഒന്നും ഉപേക്ഷിക്കരുത് എന്നും പലരും പറയുന്നുണ്ട്. എന്തായാലും എത്ര പേർ ഇതെല്ലാം കണ്ട് ആഗ്രഹ സഫലീകരണത്തിന് ഇറങ്ങിത്തിരിക്കും എന്ന് കണ്ടറിയാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.