Viral Video: പുതിയതായി ജനിച്ച ക്യൂട്ട് കുട്ടി ജിറാഫിൻറെ വീഡിയോ പങ്ക് വെച്ച് ബ്രിട്ടനിലെ മൃഗശാല

അവധിക്കാലത്ത് സന്ദർശകർക്ക് വിൽഫ്രഡിനെ കാണാൻ സാധിക്കുമെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 04:45 PM IST
  • നിന്നുകൊണ്ട് പ്രസവിക്കുന്ന അപൂർവ മൃഗങ്ങളിൽ ഒന്നാണ് ജിറാഫുകൾ
  • ജിറാഫുകൾ ജനിച്ചയുടൻ തന്നെ ആറടി വരെ ഉയരം വെക്കാറുണ്ട്
  • ഏഴ് ഇനം ജിറാഫുകളാണ് ആവാസവ്യവസ്ഥയിൽ ഭീക്ഷണി നേരിടുന്നത്
Viral Video: പുതിയതായി ജനിച്ച ക്യൂട്ട് കുട്ടി ജിറാഫിൻറെ വീഡിയോ പങ്ക് വെച്ച് ബ്രിട്ടനിലെ മൃഗശാല

ബ്രിട്ടീഷ് മൃഗശാല പങ്ക് വെച്ച് കുട്ടി ജിറാഫിൻറെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. നവംബർ 11 ന് ജനിച്ച ജിറാഫിന് ഒന്നാം ലോക മഹായുദ്ധത്തിലെ പ്രമുഖ കവിയായിരുന്ന വിൽഫ്രഡ് ഓവന്റെ പേരാണ് നൽകിയിരിക്കുന്നത്.

ബ്രിട്ടനിലെ ഏറ്റവും വലിയ മൃഗശാലയാണ് ZSL വിപ്സ്നേഡ് മൃഗശാല. അവധിക്കാലത്ത് വിൽഫ്രഡിനെ കാണാൻ കഴിയുമെന്ന്. മൃഗശാല അധികൃതർ വ്യക്തമാക്കി.വിൽഫ്രഡിന്റെ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ അയ്യായിരത്തിലധികം ലൈക്കുകളാണുള്ളത്. അവൻ പുറത്തു പോകുമ്പോൾ സന്ദർശിക്കാൻ കാത്തിരിക്കാനാവില്ലെന്നാണ് വീഡിയോ കണ്ട ഇൻസ്റ്റാഗ്രാം ഉപയോക്താവ് കമൻറ് ചെയ്തത്.

Also Read: Viral Video: രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

 

മൃഗശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗിൽ, ഡെപ്യൂട്ടി മൃഗശാലാ സൂക്ഷിപ്പുകാരനായ മൈക്കൽ ഹെഫർ പറഞ്ഞു, “വിൽഫ്രെഡ് ലൂണയുടെ മൂന്നാമത്തെ കുട്ടിയാണ്, അവൾ എല്ലായ്പ്പോഴും എന്നപോലെ ശ്രദ്ധയുള്ള അമ്മയാണ് അവൾ വളരെ ശ്രദ്ധാലുവാണ്-അദ്ദേഹം വ്യക്തമാക്കി.

Also Read:  നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..!

നിന്നുകൊണ്ട് പ്രസവിക്കുന്ന അപൂർവ മൃഗങ്ങളിൽ ഒന്നാണ് ജിറാഫുകൾ . നവജാത ജിറാഫുകൾ ജനിച്ചയുടൻ തന്നെ ആറടി വരെ ഉയരം വെക്കാറുണ്ട്. ലോകത്ത് ഏഴ് ഇനം ജിറാഫുകളാണ് ആവാസവ്യവസ്ഥ തകർച്ചാ ഭിക്ഷണി നേരിടുന്നത്. കോർഡോഫാൻ ജിറാഫും നുബിയൻ ജിറാഫും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റിൽ "ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവ" എന്ന പട്ടികയിൽ ഉൾപ്പെട്ടവയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News