Viral video: അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങരുത്; കുട്ടിക്കുരങ്ങിനെ തടയുന്ന അമ്മയുടെ വീഡിയോ വൈറൽ
Monkey viral video: മനുഷ്യരെ പോല തന്നെ അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുതെന്ന പാഠം കുട്ടിയെ പഠിപ്പിക്കുന്ന അമ്മക്കുരങ്ങിൻറെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
കുട്ടിക്കാലം മുതൽ മക്കളെ നല്ല രീതിയിൽ പെരുമാറാൻ പഠിപ്പിക്കുക എന്നത് മനുഷ്യർക്കിടയിൽ സാധാരണ സംഭവമാണ്. ഇത് മാതാപിതാക്കളുടെ കടമയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മാതാപിതാക്കൾ പറയുന്നത് കേട്ട് അനുസരണയോടെ വളരുന്ന കുട്ടികൾ ഭാവിയിൽ നല്ല സ്വഭാവത്തിന് ഉടമയാകുമെന്ന വിലയിരുത്തലുകളും ഉണ്ടാകാറുണ്ട്. മാതാപിതാക്കൾ കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കുമ്പോൾ മൃഗങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.
കുരങ്ങന്മാരുടെ തമാശകൾ സോഷ്യൽ മീഡിയയിൽ എക്കാലത്തും വൈറലാകാറുണ്ട്. അവർ ഭക്ഷണം കഴിക്കുന്നതും തട്ടിപ്പറിച്ച് ഓടുന്നതുമെല്ലാം രസകരമായ കാഴ്ചയാണ്. ഇപ്പോൾ ഇതാ, ഒരു കുരങ്ങൻ അപരിചിതരിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങരുതെന്ന് കുട്ടിയെ പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു അപരിചിതൻ ഒരു കുട്ടിക്കുരങ്ങന് മധുര പലഹാരം നൽകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കുട്ടിക്കുരങ്ങൻ ഈ പലഹാരം വാങ്ങാനായി പോകുമ്പോൾ അമ്മ ഇടപെട്ട് കുട്ടിയെ തടയുന്നു.
ALSO READ: ആന ഒരു ഭീകര ജീവിയാണ്! ഈ കാട്ടുകൊമ്പൻമാരുടെ ഏറ്റുമുട്ടൽ കണ്ടാൽ കണ്ണ് തള്ളും!
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അമ്മക്കുരങ്ങ് കുട്ടിയെ പല തവണ അപിരിചിതനിൽ നിന്ന് ഭക്ഷണം വാങ്ങുന്നത് തടയുന്നുണ്ട്. രണ്ട് തവണ പലഹാരം വാങ്ങാൻ ശ്രമിച്ചെങ്കിലും അമ്മക്കുരങ്ങ് സമ്മതിച്ചില്ല. എന്നാൽ, മൂന്നാമത്തെ ശ്രമം വിജയിച്ചു. പലഹാരത്തിൽ ചെറുതായി കടിക്കാൻ കുട്ടിക്കുരങ്ങന് സാധിച്ചെന്ന് വീഡിയോയിൽ വ്യക്തമാണ്. ഇതോടെ അമ്മ തന്റെ കുഞ്ഞിനെ വീണ്ടും വലിച്ചിഴച്ച് തിരികെ എത്തിച്ച ശേഷം അപരിചിതനോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. Viral 247 എന്ന യൂട്യൂബ് ചാനലാണ് വൈറൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ കുരങ്ങൻമാരുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു മൃഗശാലയിലെത്തിയ സന്ദർശകർക്ക് നേരെ കല്ലെറിഞ്ഞ ചിമ്പാൻസിക്കുട്ടനെ അമ്മക്കുരങ്ങ് വടി എടുത്ത് അടിക്കുന്ന വീഡിയോയാണ് വൈറലായത്. മനുഷ്യർക്ക് നേരെ കല്ലെറിയുന്നത് തെറ്റാണെന്ന് തൻ്റെ കുട്ടിക്ക് ഇതിലൂടെ മനസിലാക്കി കൊടുക്കുകയാണ് അമ്മക്കുരങ്ങ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...