Snake and White Rat playing Video: സോഷ്യൽ മീഡിയയിൽ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്.   അവയില്‍  ചിലത് നമ്മെ ഏറെ രസിപ്പിക്കുന്നതാവും, ചിന്തിപ്പിക്കുന്നതുമാവാം ...  വീഡിയോയുടെ പ്രത്യേകതകളാണ് നമ്മെ ആകര്‍ഷിക്കുന്നത്....


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  (Viral Video)  പ്രചരിക്കുന്നത്.   ഈ വീഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍  ഒരു പാമ്പും ഒരു  എലിയുമാണ്....!!    


Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം


വിശന്നു വലഞ്ഞ ഒരു പാമ്പിന് മുന്നിലേയ്ക്ക്  ഒരു കുഞ്ഞ് എലിയെ എറിഞ്ഞു കൊടുത്താല്‍ എന്തായിരിയ്ക്കും അവസ്ഥ?  ഒറ്റ നിമിഷം കൊണ്ട് എലി പാമ്പിന്‍റെ വയറ്റില്‍ എന്നല്ലേ? ശരിയാണ്... പക്ഷേ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്... 


വീഡിയോയില്‍,   ഒരു വലിയ ഗ്ലാസ് ബോക്സിനുള്ളിൽ ഒരു ഭീമൻ പാമ്പിനെ കാണാം.  പാമ്പിന് ഭക്ഷണമായി ഒരു വെളുത്ത എലിയെ എറിഞ്ഞുകൊടുക്കുകയാണ്.   പാമ്പിന്‍റെ  ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് എലി എന്ന് എല്ലാവര്‍ക്കും അറിയാം,  എന്നാല്‍, ഇവിടെ  സംഭവിച്ചത് മറിച്ചാണ്. പാമ്പ് എലിയെ ഭക്ഷിച്ചില്ല എന്നു മാത്രമല്ല,  ഇരുവരും കളിയ്ക്കാന്‍  ആരംഭിച്ചു.  പാമ്പിനോപ്പം കളിയ്ക്കാന്‍ എലിയ്ക്ക് യാതൊരു പേടിയും ഇല്ല എന്നത് മറ്റൊരു കാര്യം.  


Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ


ചിലപ്പോള്‍ പാമ്പിന്‍റെ വാലറ്റത്ത് എലി  കളിക്കുന്നുണ്ടാവും, ചിലപ്പോള്‍ പാമ്പിന്‍റെ തലയിലൂടെ ഊര്‍ന്നിറങ്ങുനുണ്ടാവും ഈ മൂഷികന്‍‌ ...    പാമ്പിന്‍റെ വായുടെ അടുത്ത് നില്‍ക്കുന്ന എലിയെ കാണാം.  ചിലപ്പോള്‍ പാമ്പിന്‍റെ കഴുത്തിന് സമീപം തൂങ്ങിക്കിടന്ന്  ആടുകയാണ് എലി....!! 
 
പാമ്പും എലിയും തമ്മിലുള്ള ഈ കളി സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയമായിരിയ്ക്കുകയാണ്.  ഈ വീഡിയോയില്‍  പാമ്പും എലിയും പരസ്പരം സുഹൃത്തുക്കളായി കളിക്കുന്നത് കാണാം....   



വീഡിയോയില്‍  പാമ്പ് എലിയെ തിന്നാല്‍ ശ്രമിക്കുന്നില്ല എന്നതാണ് പ്രത്യേകത.   ഇക്കാരണത്താൽ തന്നെ വീഡിയോ (Viral Video) കണ്ടവരെല്ലാം അമ്പരന്നിരിക്കുകയാണ്. 


പാമ്പിന്‍റെ  പെരുമാറ്റത്തില്‍ വീഡിയോ കണ്ടവര്‍ അതിശയിക്കുകയാണ്. Snake on Vegan Diet എന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിയ്ക്കുന്നത്.   


royal_pythons എന്ന  അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരിയ്ക്കുന്നത്. ഈ വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകള്‍  കാണുകയും   ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.