Viral Video: നടുറോഡില്‍ പാലത്തിന് കീഴില്‍ കുടുങ്ങി Air India വിമാനം...!! വീഡിയോ വൈറല്‍
ആകാശത്തുകൂടി പറക്കുന്ന വിമാനം റോഡിലൂടെ പോയാലോ? അതുമല്ല, ചിറകറ്റ വിമാനം റോഡിലൂടെ പോകുംവഴി പാലത്തിനടിയില്‍ കുടുങ്ങിയാല്‍ എന്തായിരിയ്കും അവസ്ഥ..!! അത്തരമൊരു കാഴ്ചയാണ് ഡല്‍ഹിയിലെ യാത്രക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്...
New Delhi: ആകാശത്തുകൂടി പറക്കുന്ന വിമാനം റോഡിലൂടെ പോയാലോ? അതുമല്ല, ചിറകറ്റ വിമാനം റോഡിലൂടെ പോകുംവഴി പാലത്തിനടിയില്‍ കുടുങ്ങിയാല്‍ എന്തായിരിയ്കും അവസ്ഥ..!! അത്തരമൊരു കാഴ്ചയാണ് ഡല്‍ഹിയിലെ യാത്രക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്...
ഡല്‍ഹിയിലെ റോഡു മാര്‍ഗ്ഗമുള്ള യാത്ര ഏറെ അനുഭവങ്ങള്‍ നല്‍കുന്നതാണ്. നീണ്ട ട്രാഫിക് ജാം, മണിക്കൂറുകള്‍ ട്രാഫിക്കില്‍ കുടുങ്ങുക, നീണ്ട ഹോണ്‍ വിളി, അങ്ങിനെ പലതും. എന്നാല്‍, ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ യാത്രക്കാര്‍ കണ്ടത് മറ്റൊരു കാഴ്ചയാണ്. അതായത് ചിറകില്ലാത്ത ഒരു വിമാനം പാലത്തിനടിയില്‍ കുടുങ്ങിയ അധാരണമായ കാഴ്ച..!! എന്നാല്‍ ചിറകില്ലാത്ത വിമാനം Air India യുടേത് എന്ന് തിരിച്ചറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി...
Air India A320 വിമാനമാണ് നടു റോഡില്‍ കുടുങ്ങിയത്. ഡൽഹി IGI വിമാനത്താവളത്തിന് സമീപമുള്ള ഡൽഹി-ഗുരുഗ്രാം ഹൈവേയിലാണ് അസാധാരണ സംഭവം നടന്നത്. Wings, Tail portion ഇല്ലാത്ത വിമാനം റോഡില്‍ കുടുങ്ങിക്കിടക്കുന്ന കാഴ്ച യാത്രക്കാരെയും ആശയക്കുഴപ്പത്തിലാക്കി. ഞായറാഴ്ച പുലര്‍ച്ചെയോടെ Air India A 320 വിമാനം ഫൂട് ഓവർബ്രിഡ്ജിനടിയിൽ (Foot Over Bridge) കുടുങ്ങിക്കിടക്കുന്നതിന്‍റെ വീഡിയോ വൈറലായി.
അതേസമയം, വീഡിയോ വൈറലായതോടെ നിലപാട് വ്യക്തമാക്കി എയർ ഇന്ത്യയുടെ വക്താവ് രംഗത്തെത്തി. പഴയതും പൊളിഞ്ഞതുമായ ഒരു വിമാനമാണ് ഇത് എന്നും, Air India, വളരെ മുന്‍പ് തന്നെ ഈ വിമാനം വിറ്റതാണ് എന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, ഈ വിമാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Miracle...!! സെൽഫി എടുക്കുന്നതിനിടെ കാല്‍തെറ്റി 140 അടി താഴ്ചയിലേയ്ക്ക്..!! പിന്നീട് സംഭവിച്ചത്
ഈ വിമാനം ഡൽഹി എയർപോർട്ടിന്‍റെ ഭാഗമല്ല, ചിറകുകളില്ലാത്ത ഇത് ഒരു സ്ക്രാപ്പ് ചെയ്ത വിമാനമാണ്. ഡ്രൈവറിന്‍റെ പിഴവ് മൂലമാകാം അത് റോഡില്‍ കുടുങ്ങിയത്..., എയർപോർട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്തായാലും Air India വില്പന ഉടന്‍ തന്നെ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പുറത്തുവന്ന ഈ വീഡിയോ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും അതിലേറെ പരിഹാസങ്ങള്‍ക്കും വഴിതെളിച്ചു....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...