മാവ് ഒന്ന് ഒഴിച്ച് കൊടുത്താൽ പരമാവധി അഞ്ച് മിനിട്ടിനുള്ളിൽ നല്ല ഗംഭീര ദോശ കയ്യിൽ കിട്ടുന്നതാണ് സംഭവം.ദോശ പ്രിന്റർ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഈ പ്രിൻററിൽ നിങ്ങൾക്ക് ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് റെഡി ദോശ ലഭിക്കും. ദോശ മാവ് ദോശ പ്രിന്ററിൽ ഇടണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനു ശേഷം ബട്ടണിൽ അമർത്തിയാലുടൻ ഏതാനും മിനിറ്റുകൾക്കുള്ളിൽ ദോശ തയ്യാറായി പുറത്തുവരും. ഈ ദോശ പ്രിന്റർ മെഷീൻ 15000 മുതൽ 16000 രൂപവരെ വിപണിയിൽ ലഭ്യമാകും.ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവോഷെഫ് എന്ന കമ്പനിയാണ് പുതിയ ദോശ പ്രിൻറർ പുറത്തിറക്കിയത്.സി ഫ്‌ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് ലോകത്തിലെ ആദ്യ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്.


 



Also Read: Viral Video: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു


മെഷീനിലേക്ക് മാവ് ഒഴിച്ചുകൊടുത്ത ശേഷം ദോശയുടെ കനം മൊരിച്ചിൽ എണ്ണം അടക്കം എല്ലാം സജ്ജീകരിക്കാം. ഇതിന് പ്രത്യേകം ബട്ടണുകളും മെഷിനിൽ സജ്ജീകരിച്ചിട്ടുണ്ട്. 10-12 കനം കുറഞ്ഞ ദോശയും 6-8 കട്ടിയുള്ള ദോശയും ഉണ്ടാക്കാം. എളുപ്പത്തിൽ പേപ്പര്‍ പ്രിന്റ ചെയ്യുന്നത് പോലെ തന്നെയാണ് ദോശ ഉണ്ടാക്കുന്നത്.


ഇതിനോടകം ദോശ പ്രിൻറർ ഉപയോഗിച്ച് ദോശ ഉണ്ടാക്കുന്ന വീഡിയോ ഇൻറർനെറ്റിൽ വൈറലാണ്. എന്നാൽ ഇത് ആവശ്യമില്ലാത്ത ഉപകരണമാണെന്നും  ആളുകളെ മടിയൻമാരാക്കി മാറ്റുമെന്നും വരെ വീഡിയോക്ക് കമൻറുകൾ വന്നിരുന്നു. എനിക്കിത് ട്രൈ ചെയ്യണമെന്നുണ്ട് പക്ഷെ ഇതിൻറെ വില വലിയതാണെന്നായിരുന്നു മറ്റൊരാളുടെ കമൻറ്. എന്തായാലും കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ വൈറലായി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.