Viral Video: വെള്ളത്തിൽ ഇറങ്ങിയ മുങ്ങൽ വിദഗ്ധൻ ചെന്നുപെട്ടത് കൂറ്റൻ അനക്കോണ്ടയുടെ മുന്നിൽ, പിന്നെ സംഭവിച്ചത്..!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുങ്ങൽ വിദഗ്ധൻ കടലിൽ സ്ക്യൂബാ ഡൈവിംഗ് (Sucuba Diving) ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷെ 23 അടി നീളമുള്ള അനക്കോണ്ട അവനെ കാത്തിരിക്കുകയായിരുന്നുവെന്ന് അയാൾ അറിഞ്ഞില്ല.
Viral Video: സോഷ്യൽ മീഡിയയിൽ പാമ്പുകളുടേയും പെരുമ്പാമ്പുകളുടേയും വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. എന്നാൽ അനക്കോണ്ടയെ ആളുകൾ സിനിമയിൽ മാത്രമേ കണ്ടിട്ടുണ്ടാവുള്ളു. യഥാർത്ഥത്തിൽ ഇതിനെ കാണുക എന്നത് വളരെ അപൂർവമായ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പാമ്പായിട്ടാണ് അനക്കോണ്ടയെ കണക്കാക്കുന്നത്. ഇത് ആരെയെങ്കിലും ഒന്ന് കണ്ണുവച്ചാൽ പിന്നെ അതിനേയും കൊണ്ടേ പോകൂ. അത് ഇനി മനുഷ്യനായാലും ശരി മൃഗമായാലും ശരി അനകോണ്ട പിടികൂടിയാൽ അതിന് രക്ഷപ്പെടുക അസാധ്യം. ഇപ്പോഴിതാ അനകോണ്ടയുടെ ഒരു വീഡിയോ, കുറച്ചു പഴയതാണ് എങ്കിലും ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.
Also Read: Viral Video: പാമ്പിനൊപ്പം കളിക്കുന്ന യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു യുവാവ് സ്കൂബ ഡൈവിംഗ് കിറ്റ് ധരിച്ച് കടലിൽ ഇറങ്ങുന്നത്. ഒരു സാഹസികത എന്ന രീതിയിൽ കടലിൽ പോയ യുവാവ് ചെന്ന് പെട്ടത് ഒരു കൂറ്റൻ അനക്കോണ്ടയുടെ മുന്നിലാണ്. സാവധാനം നീന്തി നീങ്ങി യുവാവിന്റെ അടുത്തെത്തിയ അനകോണ്ട എന്തോ ഒരു ഭാഗ്യം കൊണ്ട് ഒന്നും ചെയ്തില്ല. സാധാരണ ഇരയെ കണ്ടാൽ ശക്തമായി പോരാടി കൈയിലൊതുക്കുന്ന അനക്കോണ്ട ഇത്തവണ ഒന്നും ചെയ്തില്ല. അത്തരം ഒരു സംഭവവും വീഡിയോയിൽ ദൃശ്യമല്ല. വീഡിയോ കാണാം...
അനകോണ്ടയുടെ ഈ വീഡിയോ സിജിടിഎൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏകദേശം 23 അടിയും 90 കിലോയോളം ഭാരവും ആ അനകോണ്ടയ്ക്ക് ഉണ്ടായിരിക്കുമെന്നുമാണ് പറയുന്നത്. വീഡിയോയിൽ ഒരു കൂറ്റൻ അനക്കോണ്ട യുവാവിന്റെ അടുത്തേക്ക് നീങ്ങുന്ന കാഴ്ച ഒന്ന് ശ്വാസം പിടിച്ചു മാത്രമേ നമുക്ക് കാണാൻ കഴിയൂ. ശരിക്കും ഇത് കാണുമ്പോൾ നമുക്ക് തോന്നും അയാളുടെ കാര്യം തീർന്നുവെന്ന്. വൈറലാകുന്ന വീ വീഡിയോയ്ക്ക് 4,639,489 വ്യൂസും 9.2k ലൈക്‌സും ആൺ ലഭിച്ചിരിക്കുന്നത്. അനക്കോണ്ടയ്ക്ക് പരമാവധി 30 അടി വരെ നീളവും 250 കിലോ ഭാരവും ഉണ്ടായേക്കാം എന്നാണ് പറയുന്നത്. കരയിലേക്കാൾ വേഗത്തിൽ വെള്ളത്തിൽ വേട്ടയാടാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...