Viral Video: മൃഗങ്ങളുടെ കുഞ്ഞുങ്ങളെ   ഓമനിക്കാന്‍  എല്ലാവര്‍ക്കും  ഇഷ്ടമാണ്.  ഓമനത്വം നിറഞ്ഞ അവയുടെ കുസൃതിയും കളിയും കാണാന്‍ രസമാണ്...    


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, രണ്ടു വ്യത്യസ്ത മൃഗങ്ങളുടെ കുഞ്ഞുങ്ങളുടെ സ്നേഹമായാലോ?  അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലാവുന്നത്.  വീഡിയോയിൽ  ഉള്ളത് ഒരു   കുട്ടിക്കുരങ്ങനും ഒരു ആട്ടിൻ കുട്ടിയുമാണ്.  ആട്ടിൻ കുട്ടിയുടെ  പുറത്ത് തൂങ്ങിക്കിടന്നാണ്  കുട്ടിക്കുരങ്ങന്‍റെ സഞ്ചാരം...!!  


വീഡിയോയില്‍ ഒരു വന പ്രദേശം കാണാം.  മരങ്ങള്‍ക്കിടയില്‍  നില്‍ക്കുന്ന  ഒരാള്‍  വിസിലടിക്കുമ്പോള്‍ ദൂരെ നിന്നും ഒരാട്ടിന്‍ കുട്ടി ഓടി വരുന്നത് കാണാം.  ആട്ടിന്‍ കുട്ടിയുടെ കഴുത്തില്‍ തൂങ്ങി  കുട്ടിക്കുരങ്ങനുമുണ്ട്.  ആട്ടിന്‍ കുട്ടിയെ   വിളിച്ച വ്യക്തി  മള്‍ബറി പഴങ്ങള്‍ നല്‍കുകയാണ്.  തുടക്കത്തില്‍  ആട്ടിന്‍കുട്ടി മള്‍ബറി പഴങ്ങള്‍  തിന്നുന്നതും നോക്കി കുട്ടിക്കുരങ്ങന്‍  കൊതിയോടെ തൂങ്ങി ക്കിടക്കുന്നതും കാണാം...   


എന്നാല്‍, സെക്കന്‍ഡുകള്‍ക്കകം  കുട്ടിക്കുരങ്ങന്‍  ഒരു മള്‍ബറി പഴവുമെടുത്ത്‌  ആട്ടിന്‍ കുട്ടിയുടെ മുകളില്‍ കയറി സുഖമായി ഇരിപ്പുറപ്പിക്കുകയും   പഴം തിന്നുന്നതുമാണ് വീഡിയോയില്‍...!! 



വെറും 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള, ആരിലും ചിരിയും കൗതുകവും ഓമനത്വവും ഉണര്‍ത്തുന്ന രസകരമായ ഈ വീഡിയോ  ഇതിനോടകം 1.2 കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 5.34 ലക്ഷം പേര്‍ ലൈക്ക് ചെയ്തു. 1.05 ലക്ഷം പേര്‍ റീട്വീറ്റ് ചെയ്തു.


Also Read: Viral Video: മനുഷ്യര്‍ക്ക് കുടിക്കാമെങ്കില്‍.... മദ്യശാലയില്‍ അതിക്രമിച്ചുകയറി അടിച്ചു ഫിറ്റായി കുരങ്ങന്‍....!!


ക്രിസ്തി യാമഗുക്‌സിമാനെ (Kristi Yamaguccimane) എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്...!!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.