Viral Video: മനുഷ്യര്‍ക്ക് കുടിക്കാമെങ്കില്‍.... മദ്യശാലയില്‍ അതിക്രമിച്ചുകയറി അടിച്ചു ഫിറ്റായി കുരങ്ങന്‍....!!

മനുഷ്യരെ അനുകരിക്കുന്ന കാര്യത്തില്‍ കുരങ്ങന്മാർ അതിസമർത്ഥരാണ് എന്നത് വാസ്തവമാണ്.   കുരങ്ങുകള്‍ക്ക്   മനുഷ്യരിൽ നിന്ന് എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കാനും അവർ ചെയ്യുന്ന ചലനങ്ങൾ അനുകരിക്കാനും  കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 07:59 PM IST
  • മദ്യം വില്‍ക്കുന്ന കടയില്‍ അതിക്രമിച്ചു കയറി കുരങ്ങന്‍ നടത്തിയ പരാക്രമമാണ് വീഡിയോയില്‍...!!
Viral Video: മനുഷ്യര്‍ക്ക് കുടിക്കാമെങ്കില്‍.... മദ്യശാലയില്‍ അതിക്രമിച്ചുകയറി അടിച്ചു ഫിറ്റായി കുരങ്ങന്‍....!!

Viral Video: മനുഷ്യരെ അനുകരിക്കുന്ന കാര്യത്തില്‍ കുരങ്ങന്മാർ അതിസമർത്ഥരാണ് എന്നത് വാസ്തവമാണ്.   കുരങ്ങുകള്‍ക്ക്   മനുഷ്യരിൽ നിന്ന് എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കാനും അവർ ചെയ്യുന്ന ചലനങ്ങൾ അനുകരിക്കാനും  കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...

പത്രം കഴുകി വൃത്തിയാക്കിയശേഷം മണത്തുനോക്കി  ശുചിത്വം ഉറപ്പാക്കുന്ന ഒരു കുരങ്ങന്‍റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍  പ്രചരിച്ചിരുന്നു.  കൂടാതെ, തനിക്ക് ആഹാരം നല്‍കിയ  വൃദ്ധയെ ആലിംഗനം ചെയ്ത് മടങ്ങിയ കുരങ്ങന്‍റെ വീഡിയോയും അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കണ്ടാല്‍ ആരും അത് ഒന്നുകൂടി കാണുമെന്നത് ഉറപ്പാണ്‌... അതായത്  മദ്യം വില്‍ക്കുന്ന കടയില്‍ അതിക്രമിച്ചു കയറി കുരങ്ങന്‍ നടത്തിയ  പരാക്രമമാണ് വീഡിയോയില്‍...!!

 മദ്യം വില്‍ക്കുന്ന കടയ്ക്കുള്ളില്‍ കടന്ന കുരങ്ങന്‍   കടയുടമയ്ക്ക് യാതൊരുവിധ ശല്യവും ചെയ്യാതെ നേരെ ഒരു കുപ്പി എടുത്ത് കവര്‍ മാറ്റി, അടപ്പൂരി കുടിയ്ക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇടയ്ക്ക് കൈയില്‍ വീണ മദ്യത്തുള്ളികള്‍  നക്കിയെടുക്കുന്നതും കാണാം...!!  അടപ്പ് ഊരിയതിന് ശേഷം നേരിട്ട് കുടിയ്ക്കാന്‍ ശ്രമിച്ച കുരങ്ങന് മദ്യം കിട്ടാതെ വന്നപ്പോള്‍ കുപ്പി മുകളിലേയ്ക്ക് ഉയര്‍ത്തി അനായാസമാണ് മദ്യം അകത്താക്കിയത്‌... ഇടയ്ക്ക് കടയുടമ "ടച്ചിംഗ്സ്" കൊടുത്തത് സ്വീകരിച്ചുമില്ല...!!  

മധ്യപ്രദേശിലെ  മണ്ഡല ജില്ലയില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News