വൈറൽ വീഡിയോ: മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാട്ടിലെ മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ കൗതുകമാണ്. അവ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യും. അത്തരത്തിൽ മൃ​ഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനിമേറ്റഡ് ഡിസ്നി ചിത്രമായ ദി ജംഗിൾ ബുക്കിൽ മൗഗ്ലിയെസുഹൃത്തായ ബാലു കരടി കടുവയായ ഷേർഖാനിൽ നിന്ന് രക്ഷിക്കുന്ന രം​ഗങ്ങൾ പലർക്കും ഓർമ്മയുണ്ടാകും. എന്നാൽ, കരടിയും കടുവയും സമാനമായ ഒരു രംഗം യഥാർത്ഥ ജീവിതത്തിൽ പുനർനിർമ്മിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.



വൈൽഡ് ലൈഫ് സ്റ്റോറീസ് എന്ന പേജാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് ഏകദേശം 2,26,000 പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 5,600 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഒരു തുറസായ വന പ്രദേശത്ത് ഒരു കടുവയും കരടിയും മുഖാമുഖം വരുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. കരടി കടുവയെ ആക്രമിക്കുകയും ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കടുവ തിരിച്ചടിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, കരടിയുടെ ആക്രമണത്തിൽ കടുവ ഭയപ്പെടുന്നുണ്ട്. രക്ഷപ്പെടുന്നതിനായി കടുവ വെള്ളത്തിലേക്കെടുത്ത് ചാടുന്നതും വീഡിയോയിൽ കാണാം.


കാർട്ടൂൺ കഥാപാത്രങ്ങളായ ബാലുവും ഷേർഖാനും തമ്മിലുള്ള പോരാട്ടവുമായി രണ്ട് മൃഗങ്ങളെയും താരതമ്യം ചെയ്യുകയാണ് കാഴ്ചക്കാർ. “ആ കടുവയ്ക്ക് അനായാസം ജയിക്കാനാകും, പക്ഷേ അവൻ മടിയനാണ്. കടുവ വെള്ളത്തിലേക്ക് പോയി, പക്ഷേ ദൂരെയല്ല," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "കരടിക്ക് കൂടുതൽ സഹിഷ്ണുതയുണ്ട്," മറ്റൊരു ഉപയോക്താവ് തന്റെ അഭിപ്രായം രേഖപ്പെടുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.