Viral Video: സോഷ്യൽ മീഡിയയിൽ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് വൈറലാകാറുള്ളത് എന്നത് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ.  എത്രയെത്ര വീഡിയോകളാണ് അതും പലതരത്തിലുള്ള വിവാഹ വീഡിയോകളാണ് നാം കണ്ടിട്ടുള്ളത്. ശരിക്കും പറഞ്ഞാൽ ഇന്നത്തെ കാലത്ത് വിവാഹവുമായി ബന്ധപ്പെട്ട ഓരോ മുഹൂർത്തവും വളരെ പ്രധാനമാണ്. മിക്ക വീഡിയോകളും നമുക്ക് സോഷ്യൽ മീഡിയയിലൂടെ കാണാനും സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കളി കാളയോട്.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 


അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ വധൂവരന്മാരുമായി ബന്ധപ്പെട്ടതാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിഞ്ഞ ഉടൻ സന്തോഷം സഹിക്കാൻ വയ്യാതെ വരനും വധുവും നൃത്തം ചെയ്യുന്നത്.  വധുവരന്മാരുടെ മുഖത്തു നിന്നും അറിയാൻ കഴിയും അവർ എത്രമാത്രം സന്തോഷമുള്ളവരാണെന്ന്. 


Also Read: ആനക്കുട്ടിയെ പിന്നിൽ നിന്നും ആക്രമിച്ച് സിംഹം, വീഡിയോ വൈറൽ


 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരമാല അണിയുന്ന ചടങ്ങ് കഴിഞ്ഞയുടൻ വധൂവരന്മാർ ചാടിയെഴുന്നേറ്റു നിന്ന് സൽമാൻ ഖാന്റെ ഗാനത്തിന് അടിപൊളി നൃത്തം ചെയ്യുന്നത്. ഇരുവരുടെയും ഈ രീതി കണ്ട് അവിടെകൂടിയിരുന്ന അതിഥികളെല്ലാം ശരിക്കും അമ്പരന്നുപോയി. വീഡിയോയിലൂടെ നമുക്ക് മനസിലാകും ഇരുവരും വലിയ ഡാൻസ് അറിയാവുന്നവരൊന്നുമല്ല എങ്കിലും വധുവരന്മാർ ആ നിമിഷം ശരിക്കും ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ് .  എന്തായാലും വീഡിയോ നല്ല രീതിയിൽ വൈറലാകുകയാണ്. വീഡിയോ കാണാം..
 
വധൂവരന്മാരുടെ ഈ വീഡിയോ witty_wedding എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകൾ വരുന്നുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 41.5k വ്യൂസും ആയിരത്തിലേറെ ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.