Viral Video: വിവാഹ സീസണിൽ ഒന്നിനൊന്ന് മികച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാറുണ്ട്. ഇതിൽ ചില വീഡിയോകൾ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും എന്നാൽ ചിലത് മനഃപൂർവം സൃഷ്ടിച്ചതായിരിക്കും.  ചിലപ്പോൾ വധൂവരന്മാർ തമ്മിലുള്ള മുട്ടനടിയും അതുപോലെ ചിലപ്പോൾ ഇരുവരുടെയും റൊമാന്റിക് രംഗങ്ങളും ഉൾപ്പെടും.  ഇപ്പോഴിതാ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ വധുവരന്മാരുടെ മുട്ടനടി നിങ്ങൾക്ക് കാണാൻ കഴിയും. അതായത് വധുവിന് വരണമാല്യം അണിയിച്ച ശേഷം വരൻ വധുവിന് ബലമായി മധുരം നൽകാൻ ശ്രമിച്ചത് ഒടുവിൽ ഇരുവരും തമ്മിലുള്ള ഉഗ്രൻ അടിപിടിയിലാണ് അവസാനിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ജയമാലയുടെ പരിപാടി വധുവരന്മാർ പൂർത്തിയാക്കിയത് കാണാം.  ശേഷം നടക്കുന്നത് മധുരം നൽകുന്ന ചടങ്ങാണ്.  അതിൽ വരൻ വധുവിന്റെ വായിലേക്ക് ബലമായി മധുരം കുത്തിയിറക്കാൻ ശ്രമിക്കുന്നത് നമുക്ക് കാണാൻ കഴിയും.  ശേഷം നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.  മധുരം നൽകാൻ വരൻ ബലം പ്രയോഗിച്ചപ്പോൾ കോപിഷ്ഠയായ വധു വരനെ തല്ലുന്നു. പിന്നെ നടന്നത് അടിപൊളി തല്ലുമാലയാണ്.   ശരിക്കും പറഞ്ഞാൽ അടികിട്ടിയ വരൻ പിന്നെ എല്ലാം മറന്നു വധുവിനെ ശരിക്കും പഞ്ഞിക്കിടുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്.  വധുവുണ്ടോ വിട്ടുകൊടുക്കുന്നു വരനെ അടിച്ചു വേദിയിൽ താഴെയിടുന്നതാണ് പിന്നെ കാണാൻ കഴിയുക.  എന്തിനേറെ പിടിച്ചു മാറ്റാൻ ചെന്നവർക്കും കിട്ടി തട്ടും മുട്ടും. ശരിക്കും പറഞ്ഞാൽ വിവാഹവേദി നിമിഷങ്ങൾക്കുള്ളിൽ ഗുസ്തി നടക്കുന്ന മൈതാനമായി എന്നുവേണം പറയാൻ.   വീഡിയോ കാണാം...


Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
 



Also Read: 500 രൂപ നോട്ടിനെ കുറിച്ച് സർക്കാർ പുറത്തുവിട്ടു സുപ്രധാന വിവരങ്ങൾ! 


സാധാരണ വിവാഹവേദികളിൽ രസകരമായ പലതരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതാണ് പതിവെങ്കിലും ഇത് തികച്ചും വ്യത്യസ്തമായിരുന്നു.  വീഡിയോ കാണുമ്പോൾ ഇത് ഒരു രസത്തിന് ചെയ്തതാണോയെന്ന സംശയവും ആളുകൾക്കുണ്ട്.  എന്തായാലും വീഡിയോ ശരിക്കും വൈറലാകുകയാണ്.  അടിപിടിക്ക് ഒറിജിനാലിറ്റിയുണ്ട്.   വീഡിയോ @gharkekalesh എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 84.3 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.