Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആനയോട് കളിക്കാൻ പോയ മുതലയുടെ അവസ്ഥ.  ശരിക്കും മുതലയെ ആന ചവിട്ടിക്കൂട്ടുകയാണ്.

Written by - Ajitha Kumari | Last Updated : Dec 12, 2022, 07:49 AM IST
  • ആനയോട് കളിക്കാൻ പോയ മുതലയുടെ അവസ്ഥ വൈറൽ
  • മുതലകൾ നദിയിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളെ ആക്രമിക്കാറുണ്ട്
Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച്  മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: നദിയിൽ മുതലകൾ ഉണ്ടെങ്കിൽ അവ ആ നദിയിലെ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളെ ആക്രമിക്കുക പതിവായുള്ള കാര്യമാണ്.  അതിനി മനുഷ്യനായാലും അങ്ങനെത്തന്നെയാണ്.  മൃഗങ്ങളിൽ ചെറുത് മുതൽ വലുതുവരെയുള്ളവയെ മുതല ആക്രമിക്കാറുണ്ട്.  അത് ചില സമയത്ത് മുതലയ്ക്ക് തന്നെ പണികിട്ടാറുമുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പെരുമ്പാമ്പുമായുള്ള മുതലയുടെ പോരാട്ടവും പലതവണ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോ ശരിക്കും ഞെട്ടിക്കുന്നതാണ്. വീഡിയോ മുതലയും ആനയുമായി ബന്ധപ്പെട്ടതാണ്. നദിയിൽ വെള്ളം കുടിക്കാൻ വന്ന ആനയുടെ തുമ്പിക്കൈ മുതല പിടിച്ചതും അതിനെ തുടർന്നുള്ള മുട്ടൻ പോരാട്ടവുമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആനകൾ നദിയിൽ വെള്ളം കുടിക്കാൻ എത്തിയിരിക്കുന്നത്.  അതിൽ ഒരു ആന വെള്ളം തുമ്പിക്കൈ കൊണ്ട് കോരാനായി വെള്ളത്തിലേക്ക് നീട്ടിയതും ദേ.. എത്തി മുതല. ആനയുടെ തുമ്പിക്കൈയിലേക്ക് മുതല ചാടി വീഴുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  മുതല തുമ്പിക്കയ്യിൽ പിടിച്ചതും കുപിതനായ ആന പിന്നെ മുതലയെ ചവിട്ടികൂട്ടുന്നതാണ് വീഡിയോയിൽ കാണാൻ കഴിഞ്ഞത്.  മാത്രമല്ല തന്റെ തുമ്പിക്കൈ കൊണ്ട് മുതലയെ എടുത്ത് വെള്ളത്തിന് പുറത്തേക് ഇടാൻ ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.    വീഡിയോ കാണാം...

Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!

 

Also Read: Shukra Gochar 2022: വർഷാവസാനം ഈ രാശിക്കാർക്ക് ഉണ്ടാകും കിടിലം മാറ്റം, തൊഴിൽ-ബിസിനസിൽ ലഭിക്കും വൻ അഭിവൃദ്ധി!

ഇത്തരത്തിൽ മുതലയെ പാഠം പഠിപ്പിക്കുന്ന ആനയെ നമുക്ക് സാധാരണ നേരിൽ കാണാൻ കഴിയുന്ന ഒന്നല്ല. ആനയും മുതലയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ ഈ വീഡിയോ Latest Sightings എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോ കുറച്ചു പഴയതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 17 M വ്യൂസും 104 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  .  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News