Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ചെറിയ കാര്യത്തിന് വധു ദേഷ്യപ്പെടുകയും ശേഷം വരനെ ശരിക്കും പഞ്ഞിക്കിടുന്നതും.
Viral Video: വിവാഹങ്ങളിൽ നമുക്ക് പല തരത്തിലുള്ള സംഭവങ്ങളും കാണാൻ ഇടയാകാറുണ്ട്. സാധാരണ വിവാഹത്തിന്റെ എതിരേൽപ്പിൽ വരന്റെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും രസകരമായ സംഭവങ്ങളോ അല്ലെങ്കിൽ വധുവരന്മാരുടെ യൂണിക് എൻട്രിയോ അത്തരം രസകരമായ രീതികൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കാറുണ്ട്. എന്നാൽ ചിലപ്പോൾ വിവാഹത്തിൽ വധൂവരന്മാർ തമ്മിലുള്ള വഴക്കും തല്ലുമൊക്കെയും വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവും വരനും മണ്ഡപത്തിൽ ഏറ്റുമുട്ടുന്നത്. വിവാഹ ചടങ്ങുകൾക്ക് മുൻപ് വരൻ വധുവിനോട് മസ്തി അടിക്കാൻ പോയതാ എന്നാൽ വധുവിന് അതങ്ങ് തീരെ ഇഷ്ടപ്പെട്ടില്ല മാത്രമല്ല കോപം അടക്കാൻ വയ്യാതെ പിന്നെ വധു കാട്ടിക്കൂട്ടിയത് ഒന്ന് കാണേണ്ടത് തന്നെയാണ്.
വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ മണ്ഡപത്തിൽ ഇരിക്കുന്നതും വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതും. ശേഷം ബാക്കി ചടങ്ങുകൾ നടക്കുന്നതിനിടയിൽ വരൻ വെറുതെ വധുവിനെ ഒന്ന് ഇളക്കാമെന്ന് വിവരിച്ചത് അവനവനു തന്നെ പണിയായതാണ് പിന്നെ കാണാൻ കഴിഞ്ഞത്. വധുവിനെ ഒന്ന് കൂളാക്കാൻ ചെയ്തത് വധുവിന് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നെ അതിഥികൾ നിൽക്കുന്നെന്നോ വിവാഹമാണെന്നോ ഒന്നും ഓർത്തില്ല വധു വരനെ പഞ്ഞിക്കിടുന്നതാണ് പിന്നെ കാണുന്നത്. ശേഷം രണ്ടുപേരും തമ്മിൽ മുട്ടനടിയാകുന്നതാണ് കാണുന്നത്. വീഡിയോ കാണാം....
Also Read: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ
Also Read: Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വധൂവരന്മാർ തമ്മിൽ തല്ലുപിടിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ അവരുടെ ബന്ധുക്കൾ ശ്രമിക്കുന്നതും നിങ്ങൾക്ക് വീഡീയോയിൽ കാണാൻ സാധിയ്ക്കും. ഇവരുടെ തല്ലുപിടി കണ്ട് കൂടിനിന്ന ബന്ധുക്കൾ ഒരു നിമിഷം ഞെട്ടിപ്പോയി. ശേഷം അവർക്ക് ചിരി നിർത്താനും കഴിയുന്നില്ല. വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ official_viralclips എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷനിൽ നിന്നും ഇത് നേപ്പാളിൽ നിന്നുള്ള വിവാഹമാണെന്നാണ് തോന്നുന്നത്. എന്തായാലും വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇതുവരെ വീഡിയോയ്ക്ക് 26.2 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...