Viral Video: വിവാഹ സീസണിൽ വധുവരന്മാരുടെ പലതരത്തിലുള്ള കുറുമ്പുകളാണ് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതെന്ന് നമ്മൾ കണ്ടിട്ടുള്ളതാണല്ലോ അല്ലെ.  എല്ലാം ഒന്നിനൊന്ന് മനോഹരവും വീണ്ടും വീണ്ടും കാണാൻ തോന്നുന്നതുമായ വീഡിയോകളാണ്. എന്തിനേറെ വിവാഹം ഒന്ന് സ്പെഷ്യൽ ആക്കാൻ വേണ്ടി വധുവരന്മാരുടെ ബന്ധുക്കളും കൂട്ടുകാരും എന്തൊക്കെയാണ് ചെയ്യുന്നതെന്നും നമ്മൾ പല വീഡിയോകളിലൂടെയും കണ്ടിട്ടുള്ളതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Viral Video: വെള്ളത്തിലിറങ്ങിയ സിംഹത്തിന്റെ പുറത്തേക്ക് ചാടിവീണ് മുതല, പിന്നെ സംഭവിച്ചത്..!


ചിലപ്പോൾ വധുവിന്റെ മണ്ഡപത്തിലേക്കുള്ള എൻട്രി സമയത്ത് അവൾക്ക് പ്രിയപ്പെട്ട ഗാനമായിരിക്കും അവൾ പോലും അറിയാതെ അവിടെ പ്ലേ ചെയ്യുന്നത് ആ സമയം വരൻ വധുവിന് സർപ്രൈസ് നൽകാൻ ഒരു കിടിലം ഡാൻസ് പെർഫോമൻസും കാഴ്ച വയ്ക്കും. അങ്ങനെ എന്തെല്ലാം രസകരമായ സംഭവങ്ങളാണ് വിവാഹത്തെ കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത് അല്ലെ.  


Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വരണമാല്യവുമായി തന്റെ അടുത്തേക്ക് വരുന്നതും അപ്പോൾ വധുവിന്റെ രീതിയും അതിൽ പ്രകോപിതനായ വരൻ പിന്നെ എന്താണ് ചെയ്യുന്നതെന്നും. എന്തായാലും വീഡിയോ നല്ല രീതിയിൽ വൈറലാകുകയാണ്.  


Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ കയ്യിൽ വരണമാല്യവുമായി വധുവിന്റെ അടുത്തേക്ക് ചെല്ലുന്നതും അതിന്റെതായ രസത്തിൽ വധു പതിയെ പതിയെ മുന്നോട്ട്  നീങ്ങുന്നതും കാണാം. ആദ്യം പിന്നാലെ പോയ വരൻ പിന്നെ വധു ഏതുവരെപോകും എന്ന് നോക്കാനെന്നവണ്ണം അവിടെ തന്നെ നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. മാത്രമല്ല എന്നാൽ പിന്നെ പോയിട്ടുവാ.. എന്നൊരു ആംഗ്യം കൂടി വരൻ കാണിക്കുന്നതും കാണാം. അപ്പോൾ വധു പെട്ടെന്ന് വരന്റെ അടുത്തെത്തുന്നതും കാണാം. തുടർന്ന് വരണമാല്യം അണിയിച്ചശേഷം വരൻ വധുവിനെ കെട്ടിപിടിച്ച് ഉമ്മവയ്ക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഈ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം...


 



Also Read: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ആദ്യം വരന് ഒന്ന് ദേഷ്യം വന്നെങ്കിലും വധു അടുത്തെത്തിയപ്പോൾ അതെല്ലാം മാറി പ്രണയം തോന്നുന്നതും നമുക്ക് കാണാൻ കഴിയും. ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ആളുകൾക്ക് വളരെയധികം ഇഷ്ടമായിരിക്കുകയാണ്. വൈറലാകുന്ന ഈ വീഡിയോ witty_wedding എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 111k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.