Viral Video: വിവാഹത്തിൽ പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാകും  വധുവിന്റെ ഭാഗത്ത് നിന്നുള്ള സ്ത്രീധനം മുഴുവനായി ലഭിക്കാത്തതിൽ വരന്റെ പക്ഷം ദേഷ്യപ്പെടുന്നതും അതിനെ തുടർന്ന് വഴക്ക് ഉണ്ടാകുന്നതുമൊക്കെ. പറഞ്ഞ സ്ത്രീധനം മുഴുവനും തന്നില്ല എന്ന കാരണം കൊണ്ട് മണ്ഡപം വരെ വന്ന വരന്റെ സംഘം തിരിച്ചുപോകുന്ന സംഭവങ്ങളും നമ്മൾ കണ്ടിട്ടും കെട്ടുമൊക്കെയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


എന്നാൽ എപ്പോഴെങ്കിലും നിങ്ങൾ വരന്റെ പക്ഷത്തു നിന്നും  പുരുഷധനം വാങ്ങുന്നത് കണ്ടിട്ടുണ്ടോ?  കണ്ടിട്ടില്ലെങ്കിൽ ഈ വീഡിയോ നിങ്ങൾ ശരിക്കും കാണുക. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ വിവാഹവുമായി ബന്ധപ്പെട്ടതാണ്.  പുരുഷധനം ലഭിക്കാത്തതിൽ കുപിതയായ വധുവിന്റെ ബഹളമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 


Also Read: Viral Video: മിന്നൽ മരത്തിൽ വീഴുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടു നോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 


 


വീഡിയോയിൽ നിങ്ങൾക്ക് കാണാം വരനും വധുവും സ്റ്റേജിൽ ഇരിക്കുന്നത്. എന്നാൽ വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപുതന്നെ വധു ബാക്കി കിട്ടാനുള്ള പണം ചോദിക്കുന്നതാണ് ഉള്ളടക്കം.  പണം തന്നില്ലെങ്കിൽ തിരിച്ചു വീട്ടിൽ പൊയ്‌ക്കൊള്ളാൻ വരെ വധു പറയുന്നത് നിങ്ങൾക്ക് വീഡിയോയിൽ കേൾക്കാൻ കഴിയും. എന്തുകൊണ്ടാണ് വിവാഹത്തിന് വിസമ്മതിച്ചത് എന്ന ചോദ്യത്തിന് വധു പറഞ്ഞത് താൻ ഒരു സർക്കാർ സ്‌കൂളിലെ അധ്യാപികയാണെന്നും എന്നാൽ വരന് ഒരു സ്വകാര്യ കമ്പനിയിൽ ചെറിയ ജോലിയാണെന്നുമായിരുന്നു. 


Also Read: Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..! 


മാത്രമല്ല വധു വ്യക്തമായി പറയുന്നുണ്ട് താൻ വരന്റെ ഭാഗത്തു നിന്നും പുരുഷധനം വാങ്ങുന്നുണ്ടെന്നും ബാക്കിയുള്ള പണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് കിട്ടാതെ വിവാഹം നടക്കില്ലെന്നും.   ഇതിനിടയിൽ പണമില്ലെങ്കിൽ വന്നതുപോലെ മടങ്ങി പോകാൻ പറഞ്ഞപ്പോൾ വരന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.  വധു ബഹളം വയ്ക്കുമ്പോൾ കൈകൂപ്പിയിരിക്കുന്ന വരനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...


 



Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 


 


വധുവിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നല്ല രീതിയിൽ വൈറലാകുകയാണ്. ഇതിന് ഇതുവരെ ലക്ഷക്കണക്കിന് വ്യൂസും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയ ഉപഭോക്താക്കൾ നല്ല കമന്റുകളും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.  36.8 k വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.