Viral Video: പല തരത്തിലുള്ള കൂടുതലും രസകരമായിട്ടുള്ള നിരവധി വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ. പല കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോകൾ ഇവിടെ കാണാൻ സാധിക്കും.  ഇവിടെ അപ്‌ലോഡ് ചെയ്യുന്നതിൽ പാമ്പിന്റെ വീഡിയോയാണ് കൂടുതലും വൈറലാകുന്നത് എങ്കിലും വിവാഹവുമായി ബന്ധപ്പെട്ട വിഡിയോകളും അടുത്ത നാളുകളായി വൈറലാകുന്നുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


വിവാഹ വീഡിയോകളിൽ ചിലപ്പോൾ നമുക്ക് വിശ്വസിക്കാൻ വയ്യാത്ത അവിശ്വസനീയമായ കാര്യങ്ങളും കാണാൻ സാധിക്കും. അത്തരമൊരു വീഡിയോയാണിത്.  വിവാഹശേഷം വധു വരന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും പക്ഷേ വരൻ വധുവിന്റെ കാലിൽ തൊടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?  ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ഇത്തരത്തിലുള്ള ഒരു ആചാരവും ഇന്ത്യൻ വിവാഹങ്ങളിൽ ഇല്ല എന്നിട്ടും വിവാഹ വേളയിൽ വരൻ വധുവിന്റെ പാദങ്ങളിൽ തൊട്ടു വന്ദിച്ചുവെന്ന് പറഞ്ഞാൽ അത് ശരിക്കും കാണേണ്ട ഒരു കാഴ്ച തന്നെയാണ്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സംഭവം കണ്ടവർ ശരിക്കും ഞെട്ടിത്തരിച്ചു നിന്നുപോയി എന്നുവേണം പറയാൻ.


Also Read: Viral Video: ദാഹിച്ചു വലഞ്ഞ് രാജവെമ്പാല, വെള്ളം നൽകി യുവാവ്, ശേഷം..!


ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇവയിൽ ആളുകൾക്ക് വ്യത്യസ്തമായ സംഭവങ്ങൾ കാണാൻ കഴിയും, അത് ശരിക്കും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ വിവാഹ ചടങ്ങുകൾ പൂർത്തിയായപ്പോൾ  വധൂവരന്മാർ പരസ്പരം പുഞ്ചിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും  അതിനിടയിൽ പെട്ടെന്നാണ് വരൻ തന്റെ വധുവിന്റെ പാദങ്ങൾ തോട്ടുവന്ദിക്കുന്നത്. വിവാഹത്തിൽ പങ്കെടുത്തവരെല്ലാം തന്നെ ഈ വിചിത്ര ദൃശ്യം കണ്ട് അമ്പരന്നു നിന്നുപോയി. ഇങ്ങനൊരു കാഴ്ച ഒരുപക്ഷെ അവർ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും കണ്ടത് തന്നെ.  വീഡിയോ കാണാം...


Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ


 



Also Read: Viral Video: വിവാഹത്തിനിടെ ഗോള്‍ഗപ്പകൊണ്ട് ചീയേഴ്സ്...! വധൂവരന്മാരുടെ വീഡിയോ വൈറല്‍


മണ്ഡപത്തിൽ വച്ച് വരൻ പെട്ടെന്ന് വധുവിന്റെ പാദങ്ങൾ തൊട്ട് വന്ദിച്ചപ്പോൾ ശരിക്കും പറഞ്ഞാൽ വധുപോലും ഒരു നിമിഷം അമ്പരന്നുപോയി. എന്താണ് നടന്നതെന്ന് വധുവിനും ഒന്നും പിടികിയില്ല.  വൈറലാകുന്ന ഈ വീഡിയോ witty_wedding എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ ശരിക്കും നല്ല രീതിയിൽ വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 40.1k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.