Viral Video: വധുവിന്റെ വിടപറച്ചിലിൽ പൊട്ടിക്കരഞ്ഞ ബന്ധുക്കളോട് വരൻ ചെയ്തത്..! വീഡിയോ വൈറൽ
Viral Video: വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്ക് പോകാൻ വധു ഒരുങ്ങുമ്പോൾ വീട്ടുകാർക്ക് ഉണ്ടാകുന്ന വിഷമം വരൻ എങ്ങനെയാണ് മാറ്റിയതെന്ന് വൈറലാകുന്ന ഈ വീഡിയോയിൽ ഒന്നു കണ്ടു നോക്കൂ.
Viral Video: വിവാഹ സീസൺ ആയാലും ഇല്ലെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. ഈ വീഡിയോകളിൽ പലതും സോഷ്യൽ മീഡിയ ആരാധകരുടെ ഹൃദയം കവരുന്ന തരത്തിലുള്ളതുമായിരിക്കും. ഇത്തരം വീഡിയോകളിൽ കാണുന്ന വിവാഹ ചടങ്ങുകളും അതുമായി ബന്ധമുള്ള മറ്റു കാര്യങ്ങളുമൊക്കെ കാണാൻ നല്ല രസമായിരിക്കും. പക്ഷെ വധുവിന്റെ വിട പറച്ചിൽ അതൊന്നു കാണാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ വരൻ തന്റേതായ ശൈലിയിൽ എല്ലാവരുടെയും മുഖത്ത് സന്തോഷം കൊണ്ടുവന്നാൽ എങ്ങനിരിക്കും. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!
വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും പൂർത്തിയായിയെന്നും ഇനി വധുവിന്റെ വിട പറച്ചിൽ ആണെന്നും. വിട പറയുന്ന സമയത്ത് വധുവിന്റെ മുഖം പൂർണ്ണമായും മറച്ചിരിക്കുകയാണ്. എന്നാൽ വധുവിന്റെ പിന്നിൽ കുടുംബാംഗങ്ങൾ വികാരാധീനരാകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പെട്ടെന്നാണ് ഇത് വരന്റെ ശ്രദ്ധയിൽ പെടുന്നത്. പിന്നെ വരൻ ചെയ്തത് എന്താണെന്ന് കാണുക തന്നെ വേണം. പെട്ടെന്ന് ആ സാഹചര്യം മറികടക്കാൻ വേണ്ടി വരൻ പറയുകയാണ് 'നിങ്ങൾ ടെൻഷൻ അടിക്കേണ്ട കാര്യമില്ല ഞാൻ വധുവിനെ ഒരുപാട് ചിരിപ്പിക്കുമെന്ന്'.
Also Read: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം
Also Read: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ
സോഷ്യൽ മീഡിയ ആരാധകർക്ക് വരന്റെ വീ ശൈലി ശരിക്കും അങ്ങ് ഇഷ്ടപ്പെട്ടിരിക്കുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. വൈറലാകുന്ന ഈ വീഡിയോ indianweddingpage എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 3.6 M വ്യൂസും 353 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ ശരിക്കും വൈറലാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...