New Delhi: തമിഴ്‌നാട്ടിലെ  കുനൂരില്‍  ഉണ്ടായ  ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തെ  ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം രാജ്യത്തെ ഞടുക്കിയിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടം  സംബന്ധിച്ച  ഔദ്യോഗിക വിശദീകരണം ഇന്ന് സഭയില്‍  കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ്‌ സിംഗ് നല്‍കി. അപകടം സംബന്ധിച്ച പ്രാഥമിക അന്വേഷണം നടക്കുകയാണ്.  ഹെലികോപ്റ്ററിന്‍റെ ബ്ലാക്ക് ബോക്സ്‌ കണ്ടെത്തി.  


Also Read: Coonoor Helicopter Crash: ഡാറ്റാ റെക്കോർഡർ കണ്ടെത്തി


അതേസമയം,  ഹെലികോപ്റ്റർ ദുരന്തത്തിൽപ്പെടുനതിന് തൊട്ടുമുന്‍പുള്ള ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിൽ ഹെലികോപ്റ്റർ നീലഗിരി കുന്നുകളിൽ മൂടൽമഞ്ഞിന് നടുവിൽ പറക്കുന്നത് കാണാം. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വലിയ ശബ്ടത്തോടെ  ഹെലികോപ്റ്റർ അപ്രത്യക്ഷമാവുന്നതും  കാണാം.   19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍  ഒരു കൂട്ടം ആളുകൾ റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന വഴിയ്ക്ക് ഏറെ താഴ്ന്ന് പറക്കുന്ന ഒരു ഹെലികോപ്റ്ററിലേക്ക് നോക്കുന്നതും കാണാം.


വീഡിയോയിൽ കാണാം. 



അവരുടെ കാഴ്ചയിൽ നിന്ന്   ഹെലികോപ്റ്റർ അപ്രത്യക്ഷമായി നിമിഷങ്ങൾക്കകം , ഹെലികോപ്റ്ററിന്‍റെ  എന്‍ജിന്‍  നിശബ്ദമായി.  എന്‍ജിന്‍റെ ശബ്ദം നിലച്ചല്ലോ?  എന്താണ് സംഭവിച്ചത്? അത് തകര്‍ന്നോ?  എന്ന്   വഴിയാത്രക്കാര്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയുടെ അവസാനത്തിൽ ഒരു വിചിത്രമായ ശബ്ദം വരുന്നു, ഇത് ഒരുപക്ഷെ ഹെലികോപ്റ്റർ അപകടമായിരിക്കാം, എന്താണ് സംഭവിച്ചതെന്ന് അവർ ആശ്ചര്യത്തോടെ ചോദിക്കുന്നു...


രാജ്യത്തെ കണ്ണീരിലാക്കിയ  ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മദ്രാസ്‌ റെജിമെന്‍റ്  ആസ്ഥാനത്ത്  പൊതു ദര്‍ശനത്തിന് വച്ചിരിയ്ക്കുകയാണ്. പ്രത്യേക സൈനിക വാഹനങ്ങളിലാണ് മൃതദേഹങ്ങള്‍  ആസ്ഥാനത്ത് എത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെ CDS ജനറൽ ബിപിൻ റാവത്തിന്‍റെ  ഭൗതികശരീരം  ഡല്‍ഹിയില്‍ എത്തിക്കും .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.