സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഏത് വീഡിയോ എപ്പോൾ വൈറലാകുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ആളുകൾ തമ്മിലുള്ള വഴിക്ക് ഇടുന്ന വീഡിയോകൾക്ക് വലിയ പ്രചാരവും ലഭിക്കാറുണ്ട്. അതേസമയം ആ പ്രശ്നത്തിന്റെ കാര്യം അന്വേഷിച്ചാലോ വളരെ നിസാരമായിരിക്കും. അങ്ങനെ വളരെ നിസാരമെന്ന് കരുതുന്ന ഒരു വിഷയം വലിയ പ്രശ്നമാകുന്നതും അത് കയ്യാങ്കളിലേക്ക് നീങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് സ്ത്രീകൾ തമ്മിലാണ് പ്രശ്നം. എന്നാൽ പ്രശ്നമെന്താണെന്ന് കേട്ടാൽ ചിരിച്ച് പോകും. ഇരിപ്പിടത്തെ കുറിച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത്. എന്നാൽ അത് തന്നെയാണോ പ്രശ്നമെന്ന് വീഡിയോ കാണുമ്പോൾ ഒരു സംശയം ഉടലെടുത്തേക്കാം. പക്ഷെ ഇരിപ്പിടം തന്നെയായിരുന്നു ഈ രണ്ട് സ്ത്രീകൾക്കുമിടെയിലുള്ള പ്രശ്നത്തിന്റെ മൂല കാരണം.


ALSO READ : Shocking Video: ബൈക്കിന് മുൻപിലും പിറകിലും യുവതികൾ; റോഡിൽ അപകടകരമായ രീതിയിൽ യുവാവിന്റെ ബൈക്ക് അഭ്യാസം, അറസ്റ്റ്


വീഡിയോയിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ബഹളം വെക്കുന്നത് കാണാം. എഴുന്നേറ്റ് നിന്നു കൊണ്ടാണ് അവർ തന്റെ അടുത്തിരിക്കുന്നവർക്കെതിരെ ശുഭിതയാകുന്നത്. ഇത് തുടർന്നപ്പോൾ കേട്ടുകൊണ്ടിരുന്ന രണ്ടാമത്തെ സ്ത്രീ അവർക്ക് താക്കീത് നൽകി. വാ അടച്ചില്ലെങ്കിൽ അടിക്കുമെന്നും ഭീഷിണിപ്പെടുത്തുകയും ചേയ്തു.


ഈ സമയം മറ്റെ സ്ത്രീ തന്റെ ബാഗിൽ നിന്നും മുളക് സ്പ്രേ എടുക്കുകയായിരുന്നു. ആ സമയം ട്രെയിൻ ഒരു സ്റ്റേഷനിലെത്തുകയും പുറത്തുള്ള സുരക്ഷ ഉദ്യോഗസ്ഥരോട് തന്റെ സമീപത്തിരിക്കുന്ന സ്ത്രീയെ മാറ്റി നിർത്താൻ പറയുകയായിരുന്നു. ആദ്യ അവർ അത് ഉപയോഗിച്ചില്ലെങ്കിലും പിന്നീട് അവരുടെ അടുത്തിരുന്ന സ്ത്രീ ഒരുപ്രാവിശ്യം കൂടി താക്കീത് നൽകിയപ്പോൾ അത് പ്രയോഗിക്കുകയായിരുന്നു. ഒരു നിമിഷം ആ കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന എല്ലാവരും ഭയന്ന് പോകുകയും ചെയ്തു.  


മുളക് സ്പ്രേ പ്രയോഗിച്ചതിന് ശേഷം അവർ മാറി നിന്നു. എന്നിട്ടും അവർ തമ്മിലുള്ള പ്രശ്നം അവസാനിക്കുന്നില്ലയിരുന്നു. അവർ തുടർന്നും ഇരിപ്പിടത്തെ കുറിച്ച് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിരോധഭാസമെന്തെന്നാൽ അവിടെ ഇരിക്കാൻ ഒരു സീറ്റുകൾ ഉണ്ടായിരുന്നു. എന്നിട്ടാണ് ഇരുവരും തമ്മിൽ അടികൂടുന്നത്. വീഡിയോ കാണാം: 



തജിന്ദർ പാൽ സിങ് ബാഗ എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡൽഹി മെട്രോയിലെ മറ്റൊരു രംഗമെന്ന് കുറിച്ചുകൊണ്ട് തജിന്ദർ പാൽ ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതേപോലെ തന്നെ ഇരിപ്പിടം പ്രശ്നമാക്കി ഉയർത്തികൊണ്ട് ഡൽഹി മെട്രോയിൽ സ്ത്രീകൾ തമ്മിൽ തല്ല് കൂടുന്ന വീഡിയോ വൈറലായരുന്നു. അതിന് പിന്നാലെയാണ് ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഇതിനോടകം അഞ്ച് ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.