Viral Video: പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇങ്ങനിരിക്കും, പൂച്ചക്കുട്ടിയ്ക്കിട്ട് ഒന്ന് പൊട്ടിച്ച് അമ്മ പൂച്ച, വീഡിയോ വൈറൽ!
Mom Cat And Kitten Video: വൈറലാകുന്ന ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും അമ്മമാർ അത് മനുഷ്യനായാലും ശരി മൃഗങ്ങളായാലും ശരി അവർ അനന്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും മൂർത്തീഭാവമാണെന്നത്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിന്നും നമുക്ക് മനസിലാകും മൃഗങ്ങളുടെ ചില സമയത്തെ പെരുമാറ്റം മനുഷ്യനുമായി സാമ്യമുള്ളതാണെന്നത്. പ്രത്യേകിച്ചും അമ്മമാരുടേത്. അത് അവരെ രക്ഷിക്കാനായാലും ശരി ശിക്ഷിക്കാനായാലും ശരി. അമ്മമാർ അനന്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും മൂർത്തീഭാവമാണ്. എങ്കിലും ദേഷ്യപ്പെടേണ്ട സമയത്ത് അതും അവർ കാണിക്കും.
Also Read: Viral Video: ഇങ്ങനെയും ആലിംഗനം ചെയ്യാമോ? സ്‌കൂട്ടറിൽ കമിതാക്കളുടെ ലീലാവിലാസം..!
വീഡിയോയിൽ നിങ്ങൾക്ക് ആദ്യം ഒരു പൂച്ചക്കുട്ടിയെ കാണാൻ കഴിയും. പിന്നെ കാണുന്നത് അമ്മ പൂച്ച നടന്ന് പൂച്ചക്കുട്ടിയുടെ അടുത്ത് വരുന്നതാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ച കുഞ്ഞിനെ ശകാരിച്ച ശേഷം ചെറിയ ഒരു തട്ടും കൊടുക്കുന്നുണ്ട്. ശേഷം അതിന്റെ കഴുത്തിൽ തൂക്കിയെടുത്ത് കൊണ്ടുപോകുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാകും അമ്മയ്ക്ക് തുല്യം അമ്മ മാത്രമെന്ന്. വീഡിയോ കാണാം...
ഈ വീഡിയോ @TheFigen_ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 1.8 M വ്യൂസും 18 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ ശരിക്കുംവൈറലാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...