Viral Video: കുഞ്ഞുങ്ങളെ തൊട്ടാൽ വിവരമറിയും..! പൂച്ചയുടേയും പെരുമ്പാമ്പിന്റെയും മുട്ടനടി വൈറലാകുന്നു
Python Cat Fight Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തന്റെ കുഞ്ഞുങ്ങളെ ഭീമാകാരനായ പെരുമ്പാമ്പിൽ നിന്നും പൊരിഞ്ഞ പോരാട്ടത്തിലൂടെ രക്ഷിക്കുന്ന അമ്മ പൂച്ചയെ.
Viral Video: സോഷ്യൽ മീഡിയിൽ പലപ്പോഴും പങ്കുവെക്കുന്ന വീഡിയോകൾ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതായിരിക്കും. ഇവിടെ വിവാഹം, പാമ്പുകൾ, സ്‌കൂൾ വിദ്യാർത്ഥികൾ എന്നിങ്ങനെ പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ഇതിൽ പാമ്പുകളുടെ വീഡിയോ പിന്നെ പറയുകയും വേണ്ട. മൂർഖൻ മുതൽ പെരുമ്പാമ്ബ് വരെ ഇവിടെ കാണാൻ കഴിയും. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്ത ഉടൻ തന്നെ തരംഗം സൃഷ്ടിക്കാറുമുണ്ട്. അത്തരത്തിൽ പാമ്പുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ സംസാര വിഷയം. പാമ്പുകളുടെ ഭയപ്പെടുത്തതും കൗതുകമുണര്‍ത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
ഇപ്പോള്‍ വൈറലാകുന്ന വീഡിയോ ഒരു പെരുമ്പാമ്പിന്റെയും പൂച്ചയുടേയുമാണ്. പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്നും കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷിക്കുന്ന തള്ള പൂച്ചയുടെ വീഡിയോയാണിത്. തള്ള പൂച്ച കുഞ്ഞുങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴുണ്ട് ദേ വരുന്നു ഇര തേടി പെരുമ്പാമ്പ്. പിന്നെ നടന്നത് കിടിലം പോരാട്ടം തന്നെയായിരുന്നു. കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി വന്ന പെരുമ്പാമ്പുമായി പൊരിഞ്ഞ പോരാട്ടമാണ് പൂച്ച നടത്തിയത്. വീഡിയോ കാണുമ്പോൾ നമ്മുക്കും ചെറിയ പേടിയൊക്കെ തോന്നും. പാമ്പിന്റെ ഓരോ ചുവടും സൂക്ഷ്മമായി നിരീക്ഷിച്ചാണ് പൂച്ച പ്രത്യാക്രമണം നടത്തുന്നത്. ഒടുവില്‍ പെരുമ്പാമ്പിനെ കടിച്ചെടുത്ത് മാറ്റി അതിവിദഗ്ധമായാണ് പൂച്ച കുഞ്ഞുങ്ങളെ പൂച്ച രക്ഷിച്ചത്. വീഡിയോ കാണാം...
Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ
Also Read: Kanni Ayilyam: ഇന്ന് കന്നി മാസത്തിലെ ആയില്യം; നാഗപൂജയ്ക്കും വഴിപാടിനും ഉത്തമ ദിനം
Massimo എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെറും 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് 3.7 M വ്യൂസും 26.1 k ലൈക്‌സുമാണ് കിട്ടിയിരിക്കുന്നത്. വീഡിയോ ഒക്ടോബർ 3 നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.