Kanni Ayilyam: ഇന്ന് കന്നി മാസത്തിലെ ആയില്യം; നാഗപൂജയ്ക്കും വഴിപാടിനും ഉത്തമ ദിനം

Kanni Ayilyam 2023: എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളുമൊക്കെ നടത്താറുണ്ട്. ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം മാസത്തിലേതാണ്. 

Written by - Ajitha Kumari | Last Updated : Oct 9, 2023, 08:17 AM IST
  • ഇന്ന് കന്നി ആയില്യം
  • അതിവേഗം അനുഗ്രഹിക്കുന്ന നാഗ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിനം
  • നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം ആയില്യം നാളാണ്
Kanni Ayilyam: ഇന്ന് കന്നി മാസത്തിലെ ആയില്യം; നാഗപൂജയ്ക്കും വഴിപാടിനും ഉത്തമ ദിനം

ഇന്ന് കന്നി ആയില്യം. അതിവേഗം അനുഗ്രഹിക്കുന്ന നാഗ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിനം. ഇന്ന് നാഗപൂജകളും വഴിപാടുകളും നടത്തി സർപ്പപ്രീതി നേടിയാൽ ദാമ്പത്യ സൗഖ്യം, ധനലാഭം, സന്താനസൗഖ്യം, ആരോഗ്യം, ത്വക് രോഗശമനം, ദീർഘായുസ് എന്നിവ ലഭിക്കും എന്നാണ് പറയപ്പെടുന്നത്. 

Also Read: Kanni Ayilyam 2023: കന്നി ആയില്യം നാളെ; സർപ്പപ്രീതിയ്ക്കായി വ്രതം അനുഷ്ഠിക്കാം

നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം ആയില്യം നാളാണ്. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളുമൊക്കെ നടത്താറുണ്ട്. ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം മാസത്തിലേതാണ്. ആയില്യ വ്രതമെടുക്കുന്നവർ ഇന്നലെ മുതൽ വ്രതം ആരംഭിക്കണം. ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികൾ എന്നിവ വർജിക്കണം. ബ്രഹ്മചര്യം പാലിച്ച് പൂർണ്ണ ഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കുന്നത് വളരെ ഉത്തമമാണ്. എങ്കിലും അതിന് കഴിയാത്തവർക്ക് ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കാം. ആയില്യംകഴിഞ്ഞ് പിറ്റേന്ന് ശിവക്ഷേത്ര ദർശനം നടത്തി അവിടുന്ന് ലഭിക്കുന്ന തീർത്ഥം സേവിച്ചുവേണം വ്രതം അവസാനിപ്പിക്കേണ്ടത്. വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നത് ഉത്തമമാണ്. ആനി ദിവസം നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നത് നല്ലതാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും വേണം പ്രദക്ഷിണം നടത്താൻ എന്നത് ശ്രദ്ധിക്കുക.  

Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ അനുഗ്രഹത്താൽ ഇന്ന് ഈ രാശിക്കർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ആയില്യ വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കുക. കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്. നാഗശാപം ഒരാളുടെ  കുടുംബ പരമ്പരയെ തന്നെ വേട്ടയാടും എന്നാണ് പറയുന്നത്. നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണ്. അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി. ഇന്നേ ദിവസം നാഗരാജ ഗായത്രിമന്ത്രം, അനന്ത ഗായത്രി. വാസുകി ഗായത്രി ഒപ്പം സര്പ്പദോഷ നിവാരണ മന്ത്രം കൂടി ജപിക്കുന്നത് ഉത്തമം.   കന്നി മാസത്തിലെ ആയില്യം മണ്ണാറശാല ഒഴികെ പാമ്പും മേക്കാട്, വെട്ടിക്കാട്, ആമേട തുടങ്ങിയ ക്ഷേത്രങ്ങളിൽ വിശഷമായി കൊണ്ടാടുന്ന ഒന്നാണ്.  ആയില്യം ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ്. ഇത് ജ്യോതിഷത്തിന്റെ ഒൻപതാമത്തെ നക്ഷത്രം കൂടിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News