Viral Video: സോഷ്യൽ മീഡിയ എന്നത് ഇത്തരമൊരു പ്ലാറ്റഫോം ആണ് ഇവിടെ എപ്പോൾ എന്തൊക്കെ കാണാൻ കഴിയുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല.  ചിലപ്പോഴൊക്കെ ഇവിടെ കാണുന്ന വീഡിയോകൾ നമ്മെ അമ്പരപ്പിക്കുമെങ്കിൽ ചിലപ്പോൾ കണ്ണു നനയ്ക്കും മറ്റുചിലപ്പോൾ ചിരിച്ചു ചിരിച്ച് നമ്മെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!


എങ്കിലും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. പൂച്ചയും പാമ്പുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണിത്.  ഇതിൽ പൂച്ചയുടെ സാമർത്ഥ്യം ഒന്ന് കാണേണ്ടത് തന്നെയാണ്. പാമ്പിനെ കണ്ടയുടനെ പൂച്ച കീരിയുടെ സ്വഭാവം പുറത്തെടുത്തുവെന്നു വേണം പറയാൻ. എന്തിനേറെ വെറും 5 സെക്കന്റിനുള്ളിൽ പാമ്പിനെ കടിച്ചുപിടിച്ചുകൊണ്ട് ഒറ്റ ഓട്ടവും. 


Also Read: Viral Video: ആമകളുടെ വിചിത്ര മത്സരം കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!


ഈ ഞെട്ടിക്കുന്ന വീഡിയോ ഇതുവരെ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് വ്യക്തമായി കാണാം ഒരു കറുത്ത നിറത്തിലുള്ള അപകടകാരിയായ പാമ്പ് സുഖമായി റോഡ് മുറിച്ചുകടക്കുന്നത്. അപ്പോൾ അവിടെയെത്തിയ പൂച്ച അതിനെ ആക്രമിച്ചത് കണ്ടാൽ നമുക്ക് തോന്നും ഇത് പൂച്ചയാണോ അതോ കീരിയോയെന്ന്. അത്തരത്തിലുള്ള ഒരു ഫയിറ്റ് ആയിരുന്നു അവിടെ  നടന്നത്. പാമ്പ് ഒരു മാംഗൂസിനെപ്പോലെ അതിനെ ആക്രമിച്ചു. നിമിഷങ്ങൾക്കൊണ്ടാണ് പാമ്പിനെ പൂച്ച തന്റെ വായിലൊതുക്കിയത്. വീഡിയോ ശരിക്കും കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...


 



വൈറലാകുന്ന ഈ വീഡിയോ meowcat_happypet എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 31.9k വ്യൂസും നിരവധി ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.