Viral Video: ഒരു കൂറ്റൻ പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വലിയ പാമ്പ് നല്ല  നീളമുള്ള ഒരു മൂർഖൻ പാമ്പിനെ നിമിഷങ്ങൾക്കുള്ളിൽ ജീവനോടെ വിഴുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: രാജവെമ്പാലയോട് മുട്ടാൻ ചെന്ന ചേര, പിന്നെ സംഭവിച്ചത്..!


ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നല്ല രീതിയിൽ വൈറലാകുകയാണ് (Viral Video). നിമിഷനേരം കൊണ്ട് ഏതാണ്ട് ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുന്നത്. വീഡിയോയ്‌ക്ക് നെറ്റിസൺമാരും നിരവധി കമന്റുകളാണ് നൽകിയിരിക്കുന്നത്. 


വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു കൂറ്റൻ പാമ്പ് ഇര തേടി അങ്ങോട്ടുമിങ്ങോട്ടും അലയുന്നത് അപ്പോഴാണ് ഒരു മാളം കാണുന്നത്. മാളം കണ്ടപ്പോൾ തനിക്കുള്ള ഇര ഇതിനുള്ളിൽ ഉണ്ടെന്ന് മനസിലാക്കിയ പാമ്പ് അതിനുള്ളിൽ തലയിട്ടു. മാളത്തിൽ കയറിയ പാമ്പ് പിന്നെ പുറത്തിറങ്ങിയത് മൂർഖനെ കടിച്ചുകൊണ്ടായിരുന്നു.  മൂർഖനും നല്ല വലിയ സൈസ് ആയതുകൊണ്ട് നല്ലൊരു മൽപ്പിടുത്തം നിങ്ങൾക്ക് കാണാൻ കഴിയും.  


Also Read: Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!


 ശേഷം മൂർഖന്റെ തലയിൽ കടിച്ചു പിടിച്ചുകൊണ്ട് മാളത്തിന് പുറത്തേക്കുവരുന്ന വരുന്ന പാമ്പിനെയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. അതിനു ശേഷം വീഡിയോയിൽ കാണുന്നത് വളരെ അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന കാര്യങ്ങളാണ്. വീഡിയോ കാണാം...


 



ഇരയെ തൻറെ കൈപ്പിടിയിൽ ഒതുക്കിയ ശേഷം പാമ്പ് അതിനെ ചുറ്റിമറിയുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. ഇതോടെ മൂർഖൻ അതിന്റെ നിയന്ത്രണത്തിലാകുകയായിരുന്നു. ശേഷം നിമിഷങ്ങൾക്കുള്ളിൽ പാമ്പ് മൂർഖനെ മാളത്തിൽ നിന്നും പുറത്തെടുക്കുകയും അതിനെ ജീവനോടെ വിഴുങ്ങുന്നതും  നിങ്ങൾക്ക് വീഡിയോയിൽ കാണാം.  എന്തായാലും ഇരയെ വേട്ടയാടുന്ന പാമ്പിന്റെ ഈ രീതി വളരെ വിചിത്രം തന്നെയാണ്.  ഇങ്ങനൊരു വീഡിയോ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടോ?


Also Read: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന വാവ സുരേഷിന്റെ നേർക്ക് ഫണമുയർത്തി പാമ്പ്..!


ഈ വീഡിയോ എപ്പോൾ, എവിടെ നിന്നാണെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.  ഈ വീഡിയോ snake._.world എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് ഒറ്റ ദിനം കൊണ്ടുതന്നെ രണ്ടായിരത്തിലധികം ലൈക്ക്‌സും 32.2k  വ്യൂസും ആണ് ലഭിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.