Viral Video: 'അമ്മ' എന്നത് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുന്ന ഒന്നല്ല.  ഒരമ്മ തന്റെ കുഞ്ഞിന്റെ സന്തോഷത്തിനും സുരക്ഷയ്ക്കും വേണ്ടി ഏതറ്റം വരെയും പോകും. കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അവരെ സംരക്ഷിച്ച് ശരിക്കും അവർക്ക് ഒരു കവചമായി തന്നെ നിൽക്കും. അതിനി മനുഷ്യരായാലും മൃഗങ്ങളായാലും ഒരുപോലെയാണ്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മൂർഖൻ കോഴിക്കുഞ്ഞുങ്ങളെ ആക്രമിക്കാൻ  ശ്രമിക്കുമ്പോൾ അമ്മ കോഴി എങ്ങനെയാണ് അതിനെ ചെറുക്കുന്നതെന്ന്.  ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


അമ്മയുടെ മുന്നിൽ വച്ച് കുഞ്ഞിനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നതിന്റെ തെളിവാണത്. വൈറലാകുന്ന  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മതിലിന്റെ കോർണറിൽ കോഴി തന്റെ കുഞ്ഞുങ്ങളുമായി ഇരിക്കുന്നത്.  പെട്ടെന്നാണ് ഒരു മൂർഖൻ അങ്ങോട്ട് ഇഴഞ്ഞുവന്നത്.  തന്റെ കുഞ്ഞുങ്ങളെ തിന്നാനാണ് പാമ്പ് മുന്നോട്ടുവരുന്നതെന്ന് മനസിലാക്കിയ അമ്മ കോഴി പിന്നെ പാമ്പിനെ അവിടന്ന് ഓടിക്കാനുള്ള പൊരിഞ്ഞ യുദ്ധമാണ് നടത്തിയത്.   കോഴിയുടെ പൊരിഞ്ഞ പോരാട്ടത്തിനു മുന്നിൽ പത്തി മടക്കി രക്ഷപ്പെടുന്ന മൂർഖനെയാണ് പിന്നെ നിങ്ങൾ കണ്ടത്. വീഡിയോ കാണാം...


 



വൈറലാകുന്ന ഈ വീഡിയോ @ViralPosts5 എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ ശരിക്കും  വൈറലാക്കുകയാണ്. വീഡിയോയ്ക്ക്ക് ഇതുവരെ 1.7M വ്യൂസും 64.8k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.  വീഡിയോ കണ്ടവർക്ക് മുഴുവനും ഒരു അഭിപ്രായമേ യുള്ളൂ 'അമ്മ അമ്മയാണ്! അത് മനുഷ്യനായാലും മൃഗമായാലും ശരി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ